കൊട്ടിയൂർ–പാൽച്ചുരം പാതയിൽ മണ്ണിടിഞ്ഞു

കൊട്ടിയൂർ
കനത്ത മഴയിൽ പാൽച്ചുരം ബോയ്‌സ്ടൗൺ റോഡിൽ വൻ മണ്ണിടിച്ചിൽ. ഗതാഗതം തടസ്സപ്പെട്ടു. ശനിയാഴ്ച പകൽ പതിനൊന്നോടെ പാൽച്ചുരം ചെകുത്താൻ തോടിന് സമീപമാണ് വലിയ തോതിൽ കല്ലും മണ്ണും ഇടിഞ്ഞ് റോഡിലേക്ക് പതിച്ചത്. സംഭവം നടക്കുമ്പോൾ റോഡിൽ വാഹനങ്ങൾ ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. ചരക്കുവാഹനങ്ങൾ ഉൾപ്പെടെയുള്ളവയെ നിടുംപൊയിൽ വഴി തിരിച്ചുവിട്ടു. നെടുപൊയിൽ- പെരിയചുരത്തിൽ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. രാത്രി 7 മണിയോടെയാണ് സംഭവം. 29 മൈലിന് സമീപമാണ് മണ്ണിടിഞ്ഞു വീണത്.









0 comments