ad
Deshabhimani

നിയന്ത്രണംവിട്ട കാർ 
പുഴയിലേക്ക് വീണു

നിയന്ത്രണംവിട്ട്‌ മയ്യഴിപ്പുഴയിലേക്ക് 
വീണ കാർ

നിയന്ത്രണംവിട്ട്‌ മയ്യഴിപ്പുഴയിലേക്ക് 
വീണ കാർ

വെബ് ഡെസ്ക്

Published on Apr 21, 2026, 02:30 AM | 1 min read

ചൊക്ലി

നിയന്ത്രണംവിട്ട കാർ മയ്യഴിപ്പുഴയിലേക്ക് വീണു. വണ്ടിയിലുണ്ടായിരുന്ന രണ്ടുപേരെ പ്രദേശവാസികൾ രക്ഷപ്പെടുത്തി. തിങ്കൾ പകൽ മൂന്നരയോടെ മോന്താൽ - പാത്തിക്കൽ തീരദേശ റോഡിൽ കക്കടവ് ബോട്ട് ജെട്ടിക്ക് സമീപത്താണ്‌ അപകടം. കതിരൂർ വേറ്റുമ്മലിൽ നൂർ മഹലിൽ മുഹമ്മദ് റാഫി (38), ബന്ധുവായ പെരിങ്ങാടിയിൽ കല്ലിൽ പള്ളിക്ക് സമീപം അൻവർ (60) എന്നിവരാണ് അപകടത്തിൽപ്പെട്ടത്. പുഴയിലേക്ക് എടുത്തുചാടിയ നാട്ടുകാർ ഇരുവരെയും കാറിൽനിന്ന്‌ പുറത്തെത്തിച്ചു. പെട്ടെന്ന്‌ രക്ഷാപ്രവർത്തനം നടത്തിയതിനാലാണ്‌ വൻ അപകടം വഴിമാറിയത്. സൂര്യ പ്രകാശം കണ്ണിലേറ്റു ഇരുട്ടു കയറിയതോടെ വണ്ടി നിയന്ത്രണം വിടുകയായിരുന്നുവെന്ന് ഡ്രൈവറായ റാഫി പറഞ്ഞു. റാഫിയുടെ സഹോദരൻ മുഹമ്മദ് റാഷിദിന്റേതാണ്‌ കാർ. ചൊക്ലി പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. ഇവിടെ റോഡിന്റെ നവീകരണ പ്രവൃത്തി നടക്കുന്നതിനാൽ സംരക്ഷണഭിത്തി പൊളിച്ചുമാറ്റിയിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home