ad
Deshabhimani

ചെയർമാനും സംഘവും ഇറങ്ങി

വിഷുപ്പുലരിയിൽ 
നഗരം ക്ലീൻ

കാഞ്ഞങ്ങാട്‌ നഗരം നഗരസഭാ ചെയർമാൻ വി വി രമേശന്റെ നേതൃത്വത്തിൽ ശുചീകരിക്കുന്നു
വെബ് ഡെസ്ക്

Published on Apr 18, 2026, 02:30 AM | 1 min read

കാഞ്ഞങ്ങാട്

വിഷുദിനത്തിൽ ശുചിത്വമുള്ള നഗരം ഒരുക്കാനായി നഗരത്തിലെ മുഴുവൻ മാലിന്യങ്ങളും വിഷുത്തലേന്ന്‌ രാത്രിയിൽ നീക്കി കാഞ്ഞങ്ങാട്‌ നഗരസഭാ ചെയർമാനും സംഘവും. വിഷുക്കാലത്തെ കച്ചവടത്തിന്റെ ഭാഗമായി നഗരത്തിലുണ്ടായ മാലിന്യം നഗരസഭാ ചെയർമാൻ വി വി രമേശന്റെ നേതൃത്വത്തിൽ ശുചീകരണ തൊഴിലാളികളുടെയും ഹരിത കർമസേനയുടെയും കൗൺസിലർമാരുടെയും സഹായത്തോടെയാണ് നീക്കിയത്‌. അർധരാത്രിവരെ ജോലിചെയ്‌താണ്‌ നഗരം വെടിപ്പാക്കിയത്‌. ശുചീകരണ പ്രവർത്തനത്തിന്‌ ആരോഗ്യ സ്ഥിരംസമിതി ചെയർമാൻ മഹമൂദ് മുറിയാനാവി, കൗൺസിലർമാരായ സന്തോഷ്‌ കുശാൽനഗർ, എം സേതു, എൻ ഉണ്ണികൃഷ്ണൻ, കെ വി രതീഷ്, എച്ച് ആർ സുകന്യ, കെ സജിത, പി വി മണി എന്നിവരും ഹരിത കർമസേന അംഗങ്ങൾ, ശുചീകരണ തൊഴിലാളികൾ, നഗരസഭാ ആരോഗ്യ വിഭാഗം ജീവനക്കാർ എന്നിവരും പങ്കെടുത്തു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home