ജനവിരുദ്ധ നയങ്ങളെ ചെറുക്കണം: എൻജിഒ യൂണിയൻ

കണ്ണൂർ യുഡിഎഫ് സർക്കാരിന്റെ ജനവിരുദ്ധ നയങ്ങളെ ചെറുത്തുതോൽപ്പിക്കാനും കേരളം കൈവരിച്ച നേട്ടങ്ങൾ ഇല്ലാതാക്കാനുള്ള നീക്കത്തിനെതിരെ ഒന്നിച്ചണിനിരക്കാനും മുഴുവൻ ജീവനക്കാരും തയ്യാറാകണമെന്ന് കേരള എൻജിഒ യൂണിയൻ ജില്ലാ കൗൺസിൽ യോഗം ആവശ്യപ്പെട്ടു. ശിക്ഷക് സദനിൽ ചേർന്ന ജില്ലാ കൗൺസിൽ യോഗം സംസ്ഥാന സെക്രട്ടറി എസ് സീമ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി പി സന്തോഷ് കുമാർ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ രഞ്ജിത്ത്, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം സി ഗാഥ, ടി രമ്യ, ടി വി സന്തോഷ് കുമാർ, കെ മനീഷ് തമ്പാൻ, കെ സന്തോഷ്, എൻ ഷംജ, എം വി രഞ്ജിനി, ടി വി ജീജ, യു എം സജേഷ്, കെ പി സുരേഷ് ബാബു, കെ ഷാജി എന്നിവർ സംസാരിച്ചു.











0 comments