ad
Deshabhimani

കണ്ണൂരിൽ തരംഗമായി കടന്നപ്പള്ളി

കണ്ണൂർ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി രാമചന്ദ്രൻ കടന്നപ്പള്ളിയെയും ആനയിച്ച് കണ്ണൂർ നഗരത്തിൽ നടത്തിയ റോഡ് ഷോ.           ഫോട്ടോ/സുമേഷ് കോടിയത്ത്
വെബ് ഡെസ്ക്

Published on Mar 17, 2026, 03:00 AM | 1 min read

കണ്ണൂര്‍

കണ്ണൂര്‍ നിയോജക മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് കണ്ണൂരില്‍ ആവേശോജ്വല റോഡ് ഷോ. മണ്ഡലത്തിനെ 10 വര്‍ഷം കൊണ്ട് വലിയ മുന്നേറ്റത്തിലേക്ക് നയിച്ച എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ നാട് ഏറ്റെടുക്കുകയായിരുന്നു. പ്രിയപ്പെട്ട സ്ഥാനാര്‍ഥിക്ക് വിജയാശംസകള്‍ അറിയിക്കാനും അഭിവാദ്യം അര്‍പ്പിക്കാനും നിരവധിപേര്‍ പാതയോരങ്ങളില്‍ തടിച്ചുകൂടി. സ്റ്റേറ്റ് ബാങ്കിന് സമീപത്തുനിന്നും തുറന്ന വാഹനത്തില്‍ സ്ഥാനാര്‍ഥിയെ വാദ്യമേളങ്ങളുടെ അകമ്പടിയോടെ ആനയിച്ചു. റോഡ്ഷോ പ്ലാസ, റെയില്‍വേ സ്റ്റേഷന്‍ റോഡ്, മുനീശ്വരന്‍ കോവില്‍ റോഡ് വഴി നീങ്ങി കണ്ണൂര്‍ പഴയ ബസ് സ്റ്റാൻഡില്‍ സമാപിച്ചു. സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജന്‍, മുതിര്‍ന്ന നേതാവ് കെ പി സഹദേവന്‍ എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ എന്‍ ചന്ദ്രന്‍, സിപിഐ എം ഏരിയാ സെക്രട്ടറി കെ പി സുധാകരന്‍, എല്‍ഡിഎഫ് നേതാക്കളായ ഇ പി ആര്‍ വേശാല, യു ബാബു ഗോപിനാഥ്, കെ കെ ജയപ്രകാശ്, പി അജയകുമാര്‍, കെ പി പ്രശാന്ത്, രാഗേഷ് മന്ദമ്പേത്ത്, ബാബുരാജ് ഉളിക്കല്‍, പി സി അശോകന്‍, അസ്ലം പിലാക്കീല്‍, ഒ കെ വിനീഷ് എന്നിവരും റോഡ് ഷോയില്‍ പങ്കെടുത്തു. പഴയ ബസ് സ്റ്റാൻഡില്‍ നടന്ന സമാപനയോഗം സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം ഇ പി ജയരാജന്‍ ഉദ്ഘാടനം ചെയ്തു. കെ പി സുധാകരന്‍ അധ്യക്ഷനായി. എല്‍ഡിഎഫ് സ്ഥാനാര്‍ഥി രാമചന്ദ്രന്‍ കടന്നപ്പള്ളി എം വി ജയരാജന്‍ എന്നിവര്‍ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home