ad
Deshabhimani

ഗുരുപ്രതിമ ശതാബ്ദി വിളംബരമായി തലശേരിയിൽ ഘോഷയാത്ര

തലശേരി ജഗന്നാഥ ക്ഷേത്രത്തിൽ ശ്രീനാരായണ ഗുരുദേവന്റെ പഞ്ചലോഹ വിഗ്രഹപ്രതിഷ്ഠാ ശതാബ്ദിയുടെ ഭാഗമായി 
നടന്ന വിളംബര ഘോഷയാത്ര
വെബ് ഡെസ്ക്

Published on Mar 13, 2026, 03:00 AM | 1 min read

​തലശേരി

ജഗന്നാഥ ക്ഷേത്രത്തിലെ ശ്രീനാരായണ ഗുരുവിന്റെ പഞ്ചലോഹ പ്രതിമ ശതാബ്ദി വിളംബരമായി വൻജനാവലി അണിനിരന്ന ഘോഷയാത്ര. 99 വർഷം മുന്പ്‌ ഗുരു പ്രതിമയുമായി തലശേരിയിൽനിന്ന്‌ ജഗന്നാഥത്തിലേക്ക്‌ നടന്ന മഹായാത്രയെ അനുസ്‌മരിപ്പിക്കുന്ന ഘോഷയാത്ര പുതിയ ബസ് സ്റ്റാൻഡ് പരിസരത്തുനിന്നാരംഭിച്ച് ജഗന്നാഥ ക്ഷേത്രത്തിൽ സമാപിച്ചു. വിവിധ ശ്രീനാരായണ മഠങ്ങളുടെ പ്രവർത്തകരും ശ്രീനാരായണീയ വിശ്വാസികളും ഘോഷയാത്രയിൽ അണിനിരന്നു. ശ്രീജ്ഞാനോദയ യോഗം പ്രസിഡന്റ്‌ കെ സത്യൻ, കണ്ട്യൻ ഗോപി, ഡയറക്ടർമാരായ സി ഗോപാലൻ, കെ അജിത്ത്‌കുമാർ, രാജീവൻ മാടപ്പീടിക, ടി പി ഷിജു, ടി സി ദിലീപൻ, കുമാരൻ വളയം, സുധീർകുമാർ, വിവിധ മഠം പ്രസിഡന്റുമാർ എന്നിവർ ഘോഷയാത്ര നയിച്ചു. രാത്രി കണ്ണൂർ ആലാപ് ഭജൻസ് അവതരിപ്പിച്ച സംഗീതനിശയുമുണ്ടായി. നൂറുകണക്കിനുപേർ വിളംബര ഘോഷയാത്രയിലും കലാപരിപാടികളിലും പങ്കെടുത്തു. ​ വെള്ളി രാവിലെ 10 ന് സഹസ്ര ഗുരുപൂജാ യജ്ഞം, ഗുരുദേവ വിഗ്രഹത്തിൽ മാല ചാർത്തൽ, സമൂഹപ്രാർഥന എന്നിവ നടക്കും. തുടർന്ന് പകൽ 12.30-ന്‌ പ്രസാദ ഊട്ടുമുണ്ട്. ഒരു വർഷം നീളുന്ന ആഘോഷ പരിപാടികൾക്ക് തുടക്കമിട്ട്‌ വൈകിട്ട് നാലിന് സാംസ്കാരിക സമ്മേളനം നടക്കും. തുടർന്ന് മലബാർ മ്യൂസിക്കൽ നൈറ്റിന്റെ ഗാനമേള.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home