ad
Deshabhimani

സിനിമയിലെ മാറ്റം പ്രത്യാശ നൽകുന്നത്‌

ഓപ്പൺ ഫോറത്തിൽ  മോഡറേറ്റർ സുനൈന ഷാഹിദ ഇഖ്ബാൽ സംസാരിക്കുന്നു.
വെബ് ഡെസ്ക്

Published on Oct 18, 2025, 03:00 AM | 1 min read

​തലശേരി ​സിനിമയിലെ മാറ്റം പ്രതീക്ഷ നൽകുന്നതാണെന്നും പെൺ സൂപ്പർ ഹീറോ ചിത്രമായ ലോകയുടെ വിജയം മാറുന്ന സാമൂഹ്യബോധത്തിന്റെകൂടി പ്രതിഫലനമാണെന്നും ഓപ്പൺ ഫോറം. ‘സ്‌ത്രീ കേന്ദ്രീത മലയാള സിനിമയുടെ വർത്തമാനം: ഒരു പെൺ സൂപ്പർ ഹീറോ സിനിമയുടെ വിജയവും ആണധികാരത്തിന്റെ പതനവും’ വിഷയത്തിലായിരുന്നു ഓപ്പൺഫോറത്തിലെ ചർച്ച. സ്‌ത്രീകൾക്കും പുരുഷന്മാർക്കും തുല്യ അവസരം നൽകുന്ന സിനിമയുണ്ടാവണമെന്ന അഭിപ്രായവുമുണ്ടായി. കണ്ണൂർ സർവകലാശാല അസി. പ്രൊഫസർ സുനൈന ഷാഹിദ ഇഖ്‌ബാൽ മോഡറേറ്ററായി. ​ യക്ഷിയായി ചിത്രീകരിച്ച കള്ളിയങ്കാട്‌ നീലിയെ മനുഷ്യസ്‌ത്രീയായി അവതരിപ്പിച്ചതാണ്‌ ലോകയെ വ്യത്യസ്‌തമാക്കിയതെന്ന്‌ നടിയും ഡബ്ബിങ് ആർട്ടിസ്‌റ്റുമായ ഭാഗ്യലക്ഷ്‌മി പറഞ്ഞു. ​ സ്‌ത്രീ കേന്ദ്രീകൃത കഥാപാത്രമുള്ള എത്രയോ സിനിമകൾ മലയാളത്തിലുണ്ടായിട്ടുണ്ടെന്ന്‌ സംവിധായിക ശോഭന പടിഞ്ഞാറ്റിൽ പറഞ്ഞു. സൂപ്പർ ഹീറോ പരിവേഷമുള്ള സിനിമകളാണ്‌ പുതിയ ജനറേഷൻ കാണാൻ ആഗ്രഹിക്കുന്നത്‌. കമേഴ്‌സ്യൽ ഫോർമുലക്കെതിരായ സിനിമയാണ്‌ തന്റെ ‘ഗേൾ ഫ്രണ്ട്‌ ’ സിനിമയെന്നും അവർ പറഞ്ഞു. നടൻ അഖിൽ മാരാർ, സംവിധായകൻ വിപിൻ രാധാകൃഷ്‌ണൻ, നടി ഗീതി സംഗീത എന്നിവർ സംസാരിച്ചു.​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home