പയ്യാന്പലം ശ്‌മശാനം ; തൊഴിലാളികൾക്ക് മർദനമേറ്റുു
ചിതാഭസ്‌മം മാറി നൽകിയതിനെ തുടർന്ന് സംഘർഷം

കണ്ണൂർ
കണ്ണൂർ കോർപറേഷന്റെ അധീനതയിലുള്ള പയ്യാന്പലം ശ്‌മശാനത്തിൽ, മരണാനന്തര ചടങ്ങിനെത്തിയവർക്ക് ചിതാഭസ്‌മവും അസ്ഥിയും മാറി നൽകി. ഇത് ബന്ധുക്കൾ ചോദ്യംചെയ്‌തതിനെത്തുടർന്ന് സംഘർഷം. ശ്‌മശാനത്തിലെ തൊഴിലാളികളായ ചാലാട് മണൽ സ്വദേശി രഞ്ജൻ (51), തമിഴ്‌നാട്ടുകാരനായ പളനി (40), കോർപറേഷൻ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ രാജേഷ് കുമാർ എന്നിവർക്കാണ് മർദനമേറ്റത്. കണ്ണിനും നെറ്റിക്കും പരിക്കേറ്റ രഞ്ജൻ ആശുപത്രിയിൽ ചികിത്സ തേടി. ശ്‌മശാനത്തിലെ തൊഴിലാളികളെ മരണാന്തര ചടങ്ങിനെത്തിയവരാണ് മർദിച്ചത്. തിങ്കളാഴ്‌ച രാവിലെ പത്തരയോടെയാണ് പയ്യാന്പലം ശ്‌മശാനത്തിൽ സംഘർഷമുണ്ടായത്. കോർപറേഷൻ ഹെൽത്ത് ഇൻസ്പെക്ടർ മുഖേനയാണ് പയ്യാന്പലത്ത് മൃതദേഹങ്ങൾ സംസ്‌കരിക്കാറ്. നേരത്തെ വിളിച്ച് ബുക്ക് ചെയ്യണം. ഇതുപ്രകാരം നിശ്‌ചിത സ്ഥലത്ത് സംസ്‌കരിക്കാൻ ചിതയുടെ ടോക്കൺ നൽകും. പിന്നീട് മരണാനന്തര കർമത്തിന് എത്തുന്പോൾ ഇൗ ടോക്കൺ പ്രകാരമാണ് ബന്ധുക്കൾ അസ്ഥികളും ചിതാഭസ്‌മവും കർമത്തിനായി കൈപ്പറ്റുക. മൃതദേഹം സംസ്‌കരിക്കാൻ അഞ്ചാംനന്പർ ടോക്കൺ ലഭിച്ചവർ കർമത്തിനെത്തിയപ്പോൾ നാലാം നന്പർ ചിത ശ്മാശാനത്തിലെ ജീവനക്കാരൻ കാണിച്ചു. സംസ്‌കാര സ്ഥലം മാറിയതറിയാതെ അവർ ചീതാഭസ്മവും അസ്ഥിയും കടലിൽ ഒഴുക്കുകയും ചെയ്‌തു. നാലാംനന്പർ ടോക്കൺ ലഭിച്ചവർ ചടങ്ങിനെത്തിയപ്പോൾ ചിത മൂടിയനിലയിൽ കണ്ടു. തുടർന്നുള്ള പരിശോധനയിലാണ് ജീവനക്കാർക്കും തെറ്റ് മനസിലായത്. ശ്മശാന തൊഴിലാളികൾ പ്രശ്നം രൂക്ഷമാവാതെ രാവിലെതന്നെ ബന്ധുക്കളുമായി ചർച്ചചെയ്‌ത് ഒതുക്കിത്തീർത്തിരുന്നു. എന്നാൽ, ഇവരുടെ മറ്റ് ബന്ധുക്കളും സുഹൃത്തുക്കളുമടങ്ങുന്നവർ പിന്നീട് തിരിച്ചെത്തി തൊഴിലാളികൾ ഉൾപ്പെടെയുള്ളവരെ മർദിക്കുകയായിരുന്നു. അതിനിടെ ആദ്യം കളം മാറി കർമം നടത്തിയവരുടെ ബന്ധുക്കൾ പകൽ പന്ത്രണ്ടോടെ തിരിച്ചെത്തി വീണ്ടും കർമങ്ങൾ ചെയ്‌തു.









0 comments