എ കെ ജി ദിനം
നാടിനെ ചുവപ്പിച്ച് ബഹുജന പ്രകടനം

പെരളശേരി ഐവർകുളത്തെ എ കെ ജി സ്മൃതി കുടീരത്തിൽ സിപിഐ എം നേതാക്കൾ പുഷ്പാർച്ചന നടത്തുന്നു
പെരളശേരി
കടുംചുവപ്പണിഞ്ഞ സായാഹ്നത്തിൽ ഇടിമുഴക്കംപോലെ മുദ്രാവാക്യങ്ങൾ ഉയർന്നു. പാവങ്ങളുടെ പടത്തലവന്റെ ജ്വലിക്കുന്ന ഓർമകൾ ഉയർത്തി രക്തപതാകകൾ ഏന്തിയ ആയിരങ്ങൾ അണിനിരന്ന ബഹുജന പ്രകടനം പെരളശേരിയെ ചെങ്കടലാക്കി. ഇ എം എസ് –എ കെ ജി ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച റെഡ് വളന്റിയർ മാർച്ചിൽ നൂറുകണക്കിന് ചുവപ്പ് വളന്റിയർമാർ പങ്കെടുത്തു. ചുവപ്പ് സാരി ധരിച്ച വനിതകളും ചുവപ്പ് മുണ്ടും വെള്ള ഷർട്ടും ധരിച്ച യുവാക്കളും ചെങ്കൊടിയേന്തിയ ആയിരങ്ങളും അണിനിരന്നു. മൂന്നുപെരിയയിൽനിന്നാരംഭിച്ച പ്രകടനം പെരളശേരിയിൽ സമാപിച്ചു. പൊതുസമ്മേളനം മുഖ്യമന്ത്രിയും ധർമടം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥിയുമായ പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ദിനാചരണ കമ്മിറ്റി ചെയർമാൻ പി വി ഭാസ്കരൻ അധ്യക്ഷനായി. സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതി, സംസ്ഥാന സെക്രട്ടറിയറ്റംഗം എം വി ജയരാജൻ, സംസ്ഥാന കമ്മിറ്റി അംഗം എൻ ചന്ദ്രൻ, ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്, എടക്കാട് ഏരിയാ സെക്രട്ടറി എം കെ മുരളി, ദിനാചരണ കമ്മിറ്റി കൺവീനർ പി രഘു എന്നിവർ സംസാരിച്ചു. കാലത്ത് ഐവർകുളത്തെ എ കെ ജി സ്മൃതികുടീരത്തിൽ പുഷ്പാർച്ചന നടത്തി.










0 comments