നഴ്‌സുമാരുടെ സമരം ഒത്തുതീര്‍പ്പാക്കണം: മഹിളാ അസോസിയേഷൻ

കണ്ണൂര്‍
ജില്ലയിലെ ആറ് സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർ നടത്തിവരുന്ന സമരം ഒത്തുതീര്‍പ്പാക്കണമെന്ന് ജനാധിപത്യ മഹിളാഅസോസിയേഷൻ ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു. ധനലക്ഷ്മി, സ്‌പെഷ്യാലിറ്റി, ഫാത്തിമ, കൊയിലി, കിംസ്റ്റ്, ആശിര്‍വാദ് ആശുപത്രികളിലെ നഴ്‌സുമാരാണ് വേതന വർധന ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾക്കുവേണ്ടി രണ്ടുമാസമായി സമരത്തിലുള്ളത്. കഴിഞ്ഞ എൽഡിഎഫ് സർക്കാർ കൊണ്ടുവന്ന മിനിമം വേതനം സംബന്ധിച്ച കരട് നിർദശം നടപ്പാക്കാൻ മാനേജ്മെന്റുകൾ തയ്യാറാകണമെന്നതാണ് സമരക്കാരുടെ ആവശ്യം. പുതുക്കിയ മിനിമം വേജസ് നടപ്പാക്കാൻ യുഡിഎഫ് സർക്കാരാണ് മുൻകൈയെടുക്കേണ്ടത്. നഴ്‌സുമാരെ കരാർ, ട്രെയിനി വ്യവസ്ഥകളിൽ നിയമിച്ച് വളരെ കുറഞ്ഞ പ്രതിഫലത്തിൽ ജോലിചെയ്യിപ്പിക്കുന്നത് മനുഷ്യത്വവിരുദ്ധമാണ്. നഴ്‌സിങ് മേഖലയിൽ കൂടുതലും സ്ത്രീകളായതിനാൽ ഭീഷണിയിലൂടെയും സമ്മർദത്തിലൂടെയും അവരെ വരുതിക്ക് നിർത്താമെന്നാണ് മാനേജ്മെന്റുകൾ കരുതുന്നതെങ്കിൽ ശക്തമായ പ്രതിഷേധം ഉണ്ടാകും. സമരം ചെയ്യുന്ന നഴ്‌സുമാർക്ക് എല്ലാ പിന്തുണയും മഹിളാ അസോസിയേഷൻ നൽകുമെന്നും ജില്ലാ പ്രസിഡന്റ് സി രജനിയും സെക്രട്ടറി പി കെ ശ്യാമളയും പ്രസ്‌താവനയിൽ അറിയിച്ചു.










0 comments