Deshabhimani

വലതുപക്ഷ–വർഗീയ സഖ്യം 
കേരളത്തിന്‌ വെല്ലുവിളി: എം സ്വരാജ്

ഏച്ചൂരിൽ  സീതാറാം യെച്ചൂരി അനുസ്മരണ പൊതുയോഗത്തിൽ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം 
എം സ്വരാജ് സംസാരിക്കുന്നു
വെബ് ഡെസ്ക്

Published on Sep 10, 2026, 03:00 AM | 1 min read

ഏച്ചൂർ വലതുപക്ഷ–വർഗീയ സഖ്യം ഉയർത്തുന്ന വെല്ലുവിളിയാണ് കേരളം നേരിടുന്ന പ്രധാനപ്രശ്‌നമെന്നും കേരളത്തിലെ യുഡിഎഫ് ഭരണം സംഘപരിവാറിന് സമ്പൂർണമായി അടിയറവുവച്ചിരിക്കയാണെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം സ്വരാജ് പറഞ്ഞു. അഞ്ചരക്കണ്ടി ഏരിയാ കമ്മിറ്റി ഏച്ചൂരിൽ സംഘടിപ്പിച്ച സീതാറാം യെച്ചൂരി അനുസ്മരണ പൊതുയോഗത്തിൽ ‘സംഘപരിവാറിന് കീഴടങ്ങുന്ന യുഡിഎഫ് ഭരണം' വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. യുഡിഎഫ് സർക്കാർ ഭരണമേറ്റെടുത്ത മുതൽ ഈ കീഴടങ്ങലിന്റെ തുടക്കം നമ്മൾ കണ്ടതാണ്. ഇന്ത്യയെ പോലുള്ള മതനിരപേക്ഷ രാജ്യത്ത് ഒരു മതവിഭാഗത്തിന്റെ വാഴ്ത്തുപാട്ടായി വ്യാഖ്യാനിക്കപ്പെടുന്ന വന്ദേമാതരം പൊതുചടങ്ങിൽ പോലും ചൊല്ലേണ്ടിവരുന്നു. സർവകലാശാലകളുടെ ഭരണവും ആർഎസ്എസിന് അടിയറവ്‌ വയ്‌ക്കുന്ന നിലയാണ്. നയപ്രഖ്യാപനത്തിൽ കേന്ദ്രനയങ്ങൾക്കെതിരെ പരാമർശമൊന്നുമില്ല. സംഘപരിവാറിന് കീഴ്പ്പെടാത്ത രാഷ്ട്രീയനേതാക്കളെ ഇഡി എന്ന ക്വട്ടേഷൻ സംഘത്തെ ഉപയോഗിച്ച് ഒതുക്കാമെന്നാണ് കേന്ദ്ര സർക്കാർ കരുതുന്നത്. ഇതിന് എല്ലാവിധ ഒത്താശകളും യുഡിഎഫ് സർക്കാർ ചെയ്യുന്നു. ഒരുകാലത്ത് എല്ലാ സത്യങ്ങളും തെളിഞ്ഞുവരുമെന്നും സ്വരാജ് പറഞ്ഞു. സിപിഐ എം ഏരിയാ സെക്രട്ടറി കെ ബാബുരാജ് അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം പി കെ ശബരീഷ് കുമാർ, കെ ദാമോദരൻ, ടി വി ലക്ഷ്മി, പി ഭാസ്കരൻ, പി ചന്ദ്രൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home