ഹൗസ്‌ഫുൾ തലശേരി, നാളെ കൊടിയിറക്കം

തലശേരി പൊള്ളുന്ന ജീവിതാവസ്ഥകളുടെ കഥ പറയുന്ന സിനിമകളിലൂടെ നിറഞ്ഞ സദസിൽ ചലച്ചിത്രമേള മൂന്നാം ദിവസത്തിലേക്ക്. എം ടിക്ക് ആദരമായ പ്രദർശനവും ചലച്ചിത്ര സംവാദവും പലസ്തീൻ ഐക്യദാർഢ്യവുമായിരുന്നു രണ്ടാം നാളിലെ ഹൈലൈറ്റ്. ഫെസ്റ്റിവൽ ടീ ഷർട്ട് നടൻ ബേസിൽ ജോസഫിന് നൽകി സ്പീക്കർ പുറത്തിറക്കി. വിക്ടോറിയ, കോൺക്ലേവ്, എമില പെരസ്, അനോറ, ദി സബ്സ്റ്റൻസ് തുടങ്ങി 15 സിനിമകൾ പ്രദർശിപ്പിച്ചു. ശനിയാഴ്ച വൈകിട്ട് അഞ്ചിന് ഓപ്പൺഫോറവും ജവഹർഘട്ടിൽ ആറിന് സംഗീത വിരുന്നുമുണ്ടാകും. ചലച്ചിത്രമേള ഞായറാഴ്ച സമാപിക്കും. സ്പീക്കർ എ എൻ ഷംസീർ, ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ, സെക്രട്ടറി സി അജോയ് തുടങ്ങിയവർ മേളയ്‌ക്ക് നേതൃത്വം നൽകുന്നു. 1500 പ്രതിനിധികൾ രജിസ്റ്റർ ചെയ്തതും മികച്ച സംഘാടനവുമാണ് തലശേരി മേളയെ ജനകീയമാക്കുന്നത്.










0 comments