ad
Deshabhimani

"അക്ഷരം ആരോഗ്യം’ പദ്ധതിക്ക് തുടക്കം

‘അക്ഷരം ആരോഗ്യം’ സമഗ്ര സ്‌കൂള്‍ ആരോഗ്യ പദ്ധതി  ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  ബിനോയ് കുര്യന്‍ നിര്‍വഹിക്കുന്നു

‘അക്ഷരം ആരോഗ്യം’ സമഗ്ര സ്‌കൂള്‍ ആരോഗ്യ പദ്ധതി ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യന്‍ നിര്‍വഹിക്കുന്നു

വെബ് ഡെസ്ക്

Published on Feb 07, 2026, 02:30 AM | 1 min read

കണ്ണൂര്‍

ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകളുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ‘അക്ഷരം ആരോഗ്യം’ സമഗ്ര സ്‌കൂള്‍ ആരോഗ്യ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യന്‍ നിര്‍വഹിച്ചു. കണ്ണൂര്‍ ഗവ. ടീച്ചേഴ്‌സ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെന്‍ സ്‌കൂളിലെ എല്‍പി വിഭാഗം കുട്ടികള്‍ക്കുള്ള ആരോഗ്യ പരിശോധന നടത്തിയാണ് പദ്ധതിക്ക് തുടക്കമിട്ടത്. പരിശോധന നടത്തിയ കുട്ടികള്‍ക്ക് ആരോഗ്യ കാര്‍ഡുകള്‍ വിതരണം ചെയ്തു. അഴീക്കോട് സിഎച്ച്സിയിലെ മെഡിക്കല്‍ ടീം ആരോഗ്യ പരിശോധനക്ക് നേതൃത്വം നല്‍കി. കുട്ടിക്കാലം മുതല്‍ ശരിയായ ആരോഗ്യ ശീലങ്ങളും ആരോഗ്യ ബോധവും വളര്‍ത്തിയെടുക്കുക എന്നതാണ് ക്യാമ്പയിന്റെ ലക്ഷ്യം. കണ്ണൂര്‍ സയന്‍സ് പാര്‍ക്കില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ്‌ ഡോ. കെ ടി രേഖ അധ്യക്ഷയായി. സമഗ്ര ശിക്ഷ കേരളം ജില്ലാ പ്രോഗ്രാം ഓഫീസര്‍ ദീപേഷ്, കണ്ണൂര്‍ അസി. എഡ്യൂക്കേഷണല്‍ ഓഫീസര്‍ എന്‍ സുജിത്, ഗവ. ടിടിഐ ഫോര്‍ മെന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ വി അഞ്ജന, കെ ബീന, ഡോ. ടി കെ രമ്യ, ഡോ. ധന്യ ഉണ്ണിക്കൃഷ്ണന്‍, സയന്‍സ് പാര്‍ക്ക് ഡയറക്ടര്‍ ജ്യോതി, എം ബി മുരളി എന്നിവര്‍ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home