ad
Deshabhimani

വികസനത്തേരിൽ കൂത്തുപറമ്പ്

ഉദ്ഘാടനത്തിനൊരുങ്ങുന്ന പാനൂർ ഫയർസ്റ്റേഷൻ കെട്ടിടം
avatar
റഷീദ്‌ അണിയാരം

Published on Feb 06, 2026, 03:00 AM | 1 min read

പാനൂർ വാടകകെട്ടിടത്തിൽ പരിമിതമായ സ‍ൗകര്യത്തിൽ പ്രവർത്തിച്ച അഗ്നിരക്ഷാനിലയത്തിന്‌ പുതിയ കെട്ടിടം. പാനൂർ പൊലീസ് ക്വാർട്ടേഴ്സിന് സമീപം 56 സെന്റ്‌ ഭൂമിയിൽ 4.25 കോടി ഉപയോഗിച്ചാണ് എല്ലാവിധ സൗകര്യങ്ങളുമുള്ള കെട്ടിടം നിർമിച്ചത്‌. വിശാലമായ ഓഫീസ് സൗകര്യങ്ങളോടൊപ്പം വലിയ കിണറും അമ്പതിനായിരം ലിറ്റർ വെള്ളം സംഭരണശേഷിയുള്ള ടാങ്കും 40,000 ലിറ്റർവരെ ശേഖരിക്കാൻ പറ്റുന്ന മഴവെള്ള സംഭരണിയും ഒരുക്കിയിട്ടുണ്ട്. സൗന്ദര്യവൽക്കരണംകൂടി നടത്തി ഉദ്‌ഘാടനത്തിനൊരുങ്ങി. കൂത്തുപറന്പ്‌ മണ്ഡലത്തിന്റെ സമഗ്ര മാറ്റത്തിന്‌ എല്ലാ മേഖലയിലും വികസനമെത്തി. ആരോഗ്യ, വിദ്യാഭ്യാസ, സാമൂഹ്യമേഖലകളിൽവലിയ മാറ്റമാണുണ്ടായത്‌. പാനൂർ ടൗൺ പുത്തൂർ റോഡിൽ രജിസ്‌ട്രാർ ഓഫീസ്‌ ഉൾപ്പെടെയുള്ള മിനി സിവിൽ സ്റ്റേഷന്റെ നിർമാണം അന്തിമഘട്ടത്തിലാണ്. മൂന്ന് നിലകളായി പണിയുന്ന സിവിൽ സ്റ്റേഷൻ പാനൂരിന്റെ വികസനക്കുതിപ്പിന്റെ നാഴികക്കല്ലായി മാറും. അത്യാധുനിക സൗകര്യങ്ങളോടെ നിർമിച്ച കൂത്തുപറമ്പ് താലൂക്കാശുപത്രിയുടെ പുതിയ മൾട്ടിസ്‌പെഷ്യാലിറ്റി ബ്ലോക്കും തുറന്നു. പുതിയ കെട്ടിടം പണിത്‌ അഞ്ച്‌ ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തി. പെരിങ്ങളം പിഎച്ച്സിയുടെ കെട്ടിട നിർമാണം പൂർത്തിയായി. പാനൂർ താലൂക്കാശുപത്രിക്ക് പുതിയ കെട്ടിടം പണിയുന്നതിന്‌ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ടുണ്ടായിരുന്ന നിയമ തടസ്സം നീക്കി. മറ്റു പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുന്നു. കൂത്തുപറമ്പ് വലിയ വെളിച്ചത്ത് ഐഎച്ച്ആർഡി കെട്ടിട നിർമാണത്തിന് ഭൂമി ഏറ്റെടുത്തു. കൂത്തുപറമ്പ് മജിസ്ട്രേറ്റ് കോടതി കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട തടസ്സങ്ങൾ നീക്കി നടപടി ക്രമങ്ങൾ ആരംഭിച്ചു. ഇതിനായി 30 കോടി കൺസ്ട്രക്ഷൻ കോർപ്പറേഷൻ വഴി ലഭ്യമാക്കി. കായികരംഗം പ്രോത്സാഹിക്കുക എന്ന ലക്ഷ്യത്തിൽ ചെറുവാഞ്ചേരിയിൽ സ്റ്റേഡിയം, കുന്നോത്തുപറമ്പിൽ ഇൻഡോർ സ്റ്റേഡിയം, പാട്യത്ത് സ്പോർട്സ് അക്കാദമി ഉൾപ്പെടെ യാഥാർഥ്യമാക്കാൻ നടപടി ആരംഭിച്ചു. കല്ലിക്കണ്ടി പാലം പുതുക്കി പണിതു. കണ്ണൂർ, കോഴിക്കോട് ജില്ലയെ ബന്ധിപ്പിക്കുന്ന കിടഞ്ഞി - തുരുത്തിമുക്ക് പാലം നിർമാണം പുരോഗമിക്കുകയാണ്. 3. 32 കോടി ചെലവിൽ നിർമിക്കുന്ന കൂത്തുപറമ്പ് അനലിറ്റിക്കൽ ലാബിന്റെ നിർമാണ പ്രവൃത്തി ആരംഭിച്ചു. എണ്ണിയാലൊടുങ്ങാത്ത ചെറുതും വലുതുമായ വികസന പ്രവർത്തനങ്ങൾ നടത്തി ഇടതുപക്ഷ സർക്കാരിനോടൊപ്പം കൂത്തുപറമ്പും ബഹുദൂരം മുന്നിലാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home