ad
Deshabhimani

കണ്ണൂർ കോർപറേഷൻ സ്വതന്ത്ര സ്ഥാനാർഥി 
ടി സി താഹയ്‌ക്ക്‌ 
എൽഡിഎഫ്‌ പിന്തുണ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 23, 2025, 03:00 AM | 1 min read

കണ്ണൂർ കോർപറേഷനിൽ 19–-ാം ഡിവിഷൻ പള്ളിപ്പൊയിലിൽ ജനവിധി തേടുന്ന സ്വതന്ത്ര സ്ഥാനാർഥി ടി സി മുഹമ്മദ് താഹയെ എൽഡിഎഫ്‌ പിന്തുണയ്‌ക്കുമെന്ന്‌ തെരഞ്ഞെടുപ്പ്‌ കമ്മിറ്റി സെക്രട്ടറി എം പ്രകാശൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കോൺഗ്രസിന്റെ മുൻ ഭാരവാഹിയും മുൻ ക‍ൗൺസിലറുമാണ്‌ താഹ. കോർപറേഷനിലെ യുഡിഎഫ് ഭരണത്തിന്റെ അഴിമതിക്കും വികസന വിരുദ്ധതക്കെതിരെയുമുള്ള മുദ്രാവാക്യം ഉയർത്തിയാണ്‌ കോർപറേഷനിലെ 56 ഡിവിഷനുകളിലേക്കും എൽഡിഎഫ്‌ മത്സരിക്കുന്നത്‌. കോർപറേഷൻ ഭരണസമിതിയുടെ അഴിമതിവാഴ്‌ചയ്‌ക്കും വികസന മുരടിപ്പിനുമെതിരെ നിരന്തരമായ സമരങ്ങളും എൽഡിഎഫ്‌ നടത്തിയിരുന്നു. യുഡിഎഫിന്റെ ദുർഭരണത്തിനെതിരെ വൻ ജനവികാരമാണ്‌ ഉയരുന്നത്‌. കോൺഗ്രസിലെയും ലീഗിലെയും പടലപ്പിണക്കങ്ങൾ ഉയർന്നുവന്നതും ഇതിന്റെ ഭാഗമാണ്. യുഡിഎഫിന്റെ സിറ്റിങ്‌ സീറ്റുകളിൽ ഉൾപ്പെടെ റിബൽ സ്ഥാനാർഥികളായി നിരവധി സ്വതന്ത്രർ രംഗത്തുവന്നതും അഴിമിതിക്കെതിരായും വികസന വിരുദ്ധതക്കെതിരെയുമുള്ള ജനരോഷത്തിന്റെ പ്രതിഫലനംകൂടിയാണെന്നും എം പ്രകാശൻ പറഞ്ഞു. യുഡിഎഫ്‌ ദുർഭരണത്തിനെതിരെ വിധിയെഴുതാൻ മുഴുവൻ ജനാധിപത്യ വിശ്വാസികളും എൽഡിഎഫിനെ പിന്തുണയ്‌ക്കണമെന്ന്‌ ടി സി താഹ പറഞ്ഞു. എൽഡിഎഫ്‌ തെരഞ്ഞെടുപ്പ്‌ കമ്മിറ്റി പ്രസിഡന്റ്‌ കെ പി പ്രശാന്ത്‌, സിപിഐ മണ്ഡലം സെക്രട്ടറി പി പി അജയകുമാർ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home