ad
Deshabhimani

ചെറുതല്ല ചെറുതാഴം

ചെറുതാഴം പഞ്ചായത്ത് കെട്ടിടം
avatar
ശ്രീകാന്ത് പാണപ്പുഴ

Published on Sep 09, 2025, 03:01 AM | 1 min read

ചെറുതാഴം കേരളത്തിലെ 44 നദികളിലൊന്നാണ്‌ ചെറുതാഴം പഞ്ചായത്തിലെ രാമപുരം പുഴ. ഒരുപുഴയെ ശുചീകരിച്ച് കയർ ഭൂവസ്ത്രം വിരിച്ച്‌ സംരക്ഷിച്ച കഥ മറ്റു പഞ്ചായത്തുകളിൽ അത്ര പരിചിതമായിരിക്കില്ല. ഇത്തരം ഹരിതപാതയിലൂടെയാണ്‌ ചെറുതല്ലാത്ത ചെറുതാഴം പഞ്ചായത്തിന്റെ മുന്നേറ്റം. പഞ്ചായത്തിലെ 278 ഹെക്ടർ നെൽവയലിൽ കൃഷിചെയ്ത് തരിശുരഹിത പഞ്ചായത്താക്കിയതും ഇക്കാലത്താണ്‌. മാലിന്യമുക്തമാക്കിയ സ്ഥലങ്ങളിൽ സ്വാശ്രയ ഗ്രൂപ്പുകളെ ഉപയോഗിച്ച് പച്ചക്കറി, നേന്ത്രവാഴ, ചോളം, ഉഴുന്ന്, ബജ്റ തുടങ്ങിയവയും കൃഷി ചെയ്യുന്നു. അഞ്ചു കോടിയിലധികം രൂപയാണ്‌ ഇ‍ൗ പദ്ധതികൾക്കായി വിനിയോഗിച്ചത്‌. എം വിജിൻ എംഎൽഎ യുടെ പദ്ധതിയിൽപ്പെടുത്തി 10 ഏക്കറിൽ കുറുന്തോട്ടി കൃഷിയും നടത്തി. ശ്രീസ്ഥ ഹരിത സംഘത്തെ മുൻനിർത്തി ആയിരം നേന്ത്രവാഴ കൃഷിയും നടത്തി. കല്യാശേരി ബ്ലോക്ക് പഞ്ചായത്തിലെ മാതൃക കൃഷിഭവനാ(സ്മാർട്ട് കൃഷിഭവൻ) യി ചെറുതാഴം കൃഷിഭവൻ തെരഞ്ഞെടുത്തു. 40 ലക്ഷത്തിലധികം രൂപ ചെലവഴിച്ച് ആകർഷകമായാണ്‌ കൃഷിഭവൻ കെട്ടിടം പണിതത്‌. കേരഗ്രാമം പദ്ധതിയിലൂടെ തുടർച്ചയായി മൂന്നുവർഷം 800 കർഷകർക്ക് തെങ്ങിന് വളപ്രയോഗം നടത്തി. അനുബന്ധമായി മഞ്ഞൾ കൃഷി നടത്തി മഞ്ഞൾ ഗ്രാമമെന്ന അംഗീകാരവും നേടി. ഹരിത കർമ്മ സേന @ 100% ​17 വാർഡുകളിലായി 34 പേരുടെ ഹരിത കർമസേനയാണ്‌ പഞ്ചായത്തിലുള്ളത്‌. നൂറു ശതമാനം യൂസർ ഫീ എന്ന ലക്ഷ്യത്തിലേക്കും പഞ്ചായത്തെത്തി. സേനാംഗങ്ങളുടെ സ്വയംതൊഴിൽ സംരംഭങ്ങളായ ബ്രിക്സ് യൂണിറ്റ്, എൽ ഇ ഡി ബൾബ് റിപ്പയർ യൂണിറ്റുകൾ എന്നിവയും പ്രവർത്തിക്കുന്നു. അതിദാരിദ്ര്യപട്ടികയിലുള്ള 71 കുടുംബങ്ങളെ അതിൽനിന്ന്‌ കരകയറ്റി. ലൈഫ്‌ പദ്ധതിയിൽ 158 വീട് പൂർത്തിയാക്കി. 21 വീടുകൂടി നിർമിക്കും. 145 വീടിന്‌ അറ്റകുറ്റപ്പണിക്കായി സഹായം നൽകി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home