ad
Deshabhimani

മട്ടന്നൂർ ആയുർവേദ ആശുപത്രി നാടിന്​ സമർപ്പിച്ചു

പഴശി കന്നാട്ടുംകാവിൽ ആധുനിക സൗകര്യങ്ങളോടെ നിർമിച്ച ആയുർവേദ ആശുപത്രി 
 സ്പീക്കർ എ എൻ ഷംസീർ ഉദ്ഘാടനംചെയ്യുന്നു

പഴശി കന്നാട്ടുംകാവിൽ ആധുനിക സൗകര്യങ്ങളോടെ നിർമിച്ച ആയുർവേദ ആശുപത്രി 
 സ്പീക്കർ എ എൻ ഷംസീർ ഉദ്ഘാടനംചെയ്യുന്നു

avatar
സ്വന്തം ലേഖകൻ

Published on Feb 20, 2026, 11:47 PM | 1 min read

മട്ടന്നൂർ

ആയുഷ് വകുപ്പിനുകീഴിൽ പഴശി കന്നാട്ടുംകാവിൽ ആധുനിക സൗകര്യങ്ങളോടെ നിർമിച്ച ആയുർവേദ ആശുപത്രിയുടെ ഉദ്ഘാടനം സ്പീക്കർ എ എൻ ഷംസീർ നിർവഹിച്ചു. കെ കെ ശൈലജ എംഎൽഎ അധ്യക്ഷയായി. 15.90 കോടി രൂപ ചെലവിലാണ് 50 കിടക്കകളുള്ള ആശുപത്രി നിർമിച്ചത്. ഇന്റഗ്രേറ്റഡ് ഹെൽത്ത് സെന്റർ എന്ന നിലയിലുള്ള സംസ്ഥാനത്തെ ആദ്യ ആശുപത്രിയാണിത്​​. നാലു നിലകളുള്ള കെട്ടിടത്തിന്റെ മൂന്നു നിലകളുടെ നിർമാണമാണ് പൂർത്തിയായത്. താഴത്തെ നിലയിൽ ഒപി, ഡോക്ടർമാർക്കും ജീവനക്കാർക്കുമുള്ള മുറികൾ, ഒന്നാം നിലയിൽ സ്ത്രീകളുടെ ജനറൽ വാർഡ്, പഞ്ചകർമ യൂണിറ്റ്, രണ്ടാം നിലയിൽ പുരുഷ ജനറൽ വാർഡ്, ഫിസിയോതെറാപ്പി, മിനി ഓപ്പറേഷൻ തിയറ്റർ എന്നിവയാണുള്ളത്​. മൂന്നാംനിലയിൽ പേ വാർഡുകൾ, എക്‌സ്‌റേ റൂം, കഫ്റ്റീരിയ, അടുക്കള എന്നിവയുമുണ്ട്​. നാഷണൽ ആയുഷ്​ മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. കെ സി അജിത്​ കുമാർ റിപ്പോർട്ട്‌ അവതരിപ്പിച്ചു. നാഷണൽ ആയുഷ്​ മിഷൻ ഡയറക്ടർ ഡോ. ഡി സജിത്ത്​ ബാബു, നഗരസഭാ വൈസ്​ ചെയർമാൻ ഒ പ്രീത, സ്ഥിരം സമിതി ചെയർമാൻ പി ശ്രീനാഥ്​, വാർഡ്​ കൗൺസിലർ കെ രജത, കൂടാളി പഞ്ചായത്ത്​ പ്രസിഡന്റ്‌ ​ ഇ സജീവൻ, തില്ല​ങ്കേരി പഞ്ചായത്ത്​ പ്രസിഡന്റ്‌​ മുരളീധരൻ കൈതേരി, മാലൂർ പഞ്ചായത്ത്​ പ്രസിഡന്റ്‌​ കെ സുരേഷ്​ ബാബു, ജില്ലാ മെഡിക്കൽ ഓഫീസർ (ആയുർവേദം) ഡോ. ഡി സി ദീപ്തി, പി പുരുഷോത്തമൻ, എം രതീഷ്​, സുരേഷ്​ മാവില, എം വി ശശിധരൻ, ഡി മുനീർ, എം മുകുന്ദൻ, സി എച്ച്​ വത്സലൻ, കെ പി രമേശൻ, കെ പി അനിൽ കുമാർ, മുസ്തഫ ദാവാരി, മണാട്ട്​ കുമാരൻ, ഗണേശൻ കുന്നുമ്മൽ എന്നിവർ സംസാരിച്ചു. നഗരസഭാ ചെയർമാൻ എൻ ഷാജിത്ത്​ സ്വാഗതം പറഞ്ഞു. തുടർന്ന്​ കലാപരിപാടികളും അരങ്ങേറി. സംസ്ഥാന ബഡ്​സ്​ സ്കൂൾ കലോത്സവത്തിൽ സമ്മാനാർഹരായ നഗരസഭയു​ടെ പഴശി ബഡ്​സ്​ സ്കൂളിലെ കുട്ടികളെ ഉപഹാരം നൽകി ആദരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home