ad
Deshabhimani

വേനലിൽ 
ആശ്വാസമായി 
തണ്ണീർപ്പന്തൽ

കണ്ണൂരിൽ  ദിനേശ് കേന്ദ്രസംഘം സൂപ്പർമാർക്കറ്റിനമുന്നിൽ ആരംഭിച്ച തണ്ണീർപ്പന്തൽ
വെബ് ഡെസ്ക്

Published on Apr 28, 2026, 03:00 AM | 1 min read

കണ്ണൂർ കനത്ത ചൂടിൽ യാത്രികർക്ക്‌ ആശ്വാസവുമായി ദിനേശിന്റെ തണ്ണീർപ്പന്തൽ. ദിനേശ്‌ കേന്ദ്രസംഘം സൂപ്പർ മാർക്കറ്റിന്‌ മുൻവശം ആരംഭിച്ച തണ്ണീർപ്പന്തൽ ചെയർമാൻ എം കെ ദിനേശ്‌ബാബു ഉദ്‌ഘാടനം ചെയ്‌തു. ഡയറക്ടർമാരായ പി കമലാക്ഷൻ, വി ബാലൻ, വാഴയിൽ സതി, എം ഗംഗാധരൻ, എ പി രഞ്‌ജിനി, എം പ്രകാശൻ എന്നിവർ സംസാരിച്ചു. പയ്യന്നൂർ നഗരസഭ വിവിധ ഭാഗങ്ങളിൽ തണ്ണീർപ്പന്തലുകൾ തുറന്നു. നഗരസഭാ ചെയർമാൻ സരിൻ ശശി ഉദ്ഘാടന ചെയ്തു. വൈസ് ചെയർമാൻ പി ശ്യാമള അധ്യക്ഷയായി. വി പി മോഹനൻ, എ കെ ശ്രീജ എന്നിവർ സംസാരിച്ചു. പഴയ ബസ് സ്റ്റാൻഡ്, ബികെഎം ജങ്ഷൻ, എൽഐസി ജങ്ഷൻ, പെരുമ്പ, പുതിയ ബസ് സ്റ്റാൻഡ് എന്നീ പ്രധാന കേന്ദ്രങ്ങളിലാണ് തണ്ണീർപ്പന്തലുകൾ ഒരുക്കിയിട്ടുള്ളത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home