ad
Deshabhimani

ജയിൽനിറക്കൽ സമരം

കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസ് ഉപരോധിക്കും

ട്രേഡ് യൂണിയൻ, കർഷക – കർഷകത്തൊഴിലാളി സംഘടന സംയുക്ത വേദി ജില്ലാ കൺവൻഷൻ കെഎസ്‌കെടിയു സംസ്ഥാന ജനറൽ സെക്രട്ടറി 
എൻ ചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

ട്രേഡ് യൂണിയൻ, കർഷക – കർഷകത്തൊഴിലാളി സംഘടന സംയുക്ത വേദി ജില്ലാ കൺവൻഷൻ കെഎസ്‌കെടിയു സംസ്ഥാന ജനറൽ സെക്രട്ടറി 
എൻ ചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 31, 2026, 02:00 AM | 1 min read

കണ്ണൂർ

ആഗസ്‌ത്‌ 10-ന് നടക്കുന്ന ജയിൽനിറക്കൽ സമരത്തിന്റെ ഭാഗമായി കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസ് ഉപരോധിക്കാൻ തൊഴിലാളി , കർഷക,- കർഷക തൊഴിലാളി സംയുക്ത ജില്ലാ കൺ വൻഷൻ തീരുമാനിച്ചു. തൊഴിലാളിവിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക, കർഷക -കർഷക തൊഴിലാളിവിരുദ്ധ നയങ്ങൾ അവസാനിപ്പിക്കുക, തൊഴിലുറപ്പ് പദ്ധതിക്ക് ആവശ്യമായ ഫണ്ട് അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം കൺവൻഷൻ കെഎസ്‌കെടിയു സംസ്ഥാന ജനറൽ സെക്രട്ടറി എൻ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബികെഎംയു ജില്ലാ സെക്രട്ടറി കെ വി ബാബു അധ്യക്ഷനായി. സിഐടിയു അഖിലേന്ത്യ സെക്രട്ടറി കെ എൻ ഗോപിനാഥ്, കർഷക സംഘം ജില്ലാ പ്രസിഡന്റ് പി ഗോവിന്ദൻ, എച്ച്എംഎസ് ജില്ലാ സെക്രട്ടറി രവീന്ദ്രൻ കുന്നത്ത്, കെഎസ്‌കെടിയു ജില്ലാ സെക്രട്ടറി എം ശ്രീധരൻ, ഐഎൻഎൽസി സംസ്ഥാന സെക്രട്ടറി എം ഉണ്ണിക്കൃഷ്ണൻ, എഐടിയുസി സംസ്ഥാന സെക്രട്ടറി സി പി മുരളി, എഐയുടിയുസി നേതാവ് എം കെ ജയരാജൻ, കിസാൻസഭ സംസ്ഥാന ട്രഷറർ സി പി ഷൈജൻ, കല്ലാട്ട് പ്രേമൻ, സി കൃഷ്ണൻ, അരക്കൻ ബാലൻ, എം ഗംഗാധരൻ, താവം ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി കെ മനോഹരൻ സ്വാഗതം പറഞ്ഞു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home