പൂവിടും കായ്‌ക്കും ഈ ഓര്‍മ മരങ്ങൾ

കണ്ണൂർ
ജില്ലാ പഞ്ചായത്തിലെ 35 അംഗങ്ങളും ഓർമമരങ്ങൾ നട്ടു. ചട്ടുകപ്പാറ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിന് സമീപമുള്ള ആരൂഡം ക്യാമ്പസിലാണ് ഓർമമരം നട്ടത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ കെ രത്‌നകുമാരി ആദ്യ തൈ നട്ടു. തുടർനന് ജില്ലാപഞ്ചായത്ത് അംഗങ്ങളും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരും മരം നട്ടു. 35 ഫലവൃക്ഷ തൈകളാണ് നട്ടത്. ഒരു തൈ നടാം - വൃക്ഷവൽക്കരണ പരിപാടിയുടെ ഭാഗമായാണ് തൈകൾ നട്ടത്. സംസ്ഥാനത്ത് ഹരിത കേരളം മിഷന്റെ നേതൃത്വത്തിലാണ് ഒരു തൈ നടാം എന്ന ക്യാമ്പയിൻ നടക്കുന്നത്. അപൂർവവും വംശനാശഭീഷണി നേരിടുന്നതുമായ വൃക്ഷങ്ങളുടെ തൈകളാണ് നട്ടുപിടിപ്പിക്കുന്നത്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ അധ്യക്ഷനായി. സ്ഥിരം സമിതി ചെയർമാൻ എൻ വി ശ്രീജിനി, സെക്രട്ടറി ടൈനി സൂസൺ ജോൺ, ഹരിത കേരളം മിഷൻ ജില്ലാ കോ ഓഡിനേറ്റർ ഇ കെ സോമശേഖരൻ എന്നിവർ സംസാരിച്ചു.










0 comments