‘യെസ് ടു സ്പോർട്സ്, നോ ടു ഡ്രഗ്സ്'
ദീപശിഖാ പ്രയാണത്തിന് ജില്ലയിൽ ഉജ്വല സ്വീകരണം

കണ്ണൂർ
‘യെസ് ടു സ്പോർട്സ്, നോ ടു ഡ്രഗ്സ്' ലഹരിവിരുദ്ധ സന്ദേശവുമായി എട്ടുമുതല് 10 വരെ തിരുവനന്തപുരത്ത് നടക്കുന്ന കേരള പൊലീസ് സ്പോർട്സ് മീറ്റ് 2026- ന്റെ ഭാഗമായി സംഘടിപ്പിച്ച ദീപശിഖാ പ്രയാണത്തിന് കണ്ണൂരിൽ സ്വീകരണം നൽകി. കാസർകോടുനിന്ന് ആരംഭിച്ച ദീപശിഖയെ കണ്ണൂർ സിറ്റി പൊലീസിന്റെ നേതൃത്വത്തിലാണ് സ്വീകരിച്ചത്. കണ്ണൂർ റൂറൽ പൊലീസിന്റെ സ്വീകരണത്തിന് ശേഷം ദീപശിഖയെ കല്യാശേരിയിൽ കണ്ണൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ഉമേഷ് ഗോയലില്നിന്നും കണ്ണൂർ സിറ്റി പൊലീസ് കമീഷണർ ബി വി വിജയ ഭരത് റെഡ്ഡി സ്വീകരിച്ചു. ശേഷം കണ്ണൂർ എ കെ ജി ആശുപത്രി പരിസരത്തുനിന്നും മാരത്തണും സൈക്കിൾ റാലിയും ദീപശിഖാ പ്രയാണത്തെ അനുഗമിച്ചു. പൊലീസ് മൈതാനത്ത് കെ സുധാകരന് എംപി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യൻ അധ്യക്ഷനായി. ഐഡിയ സ്റ്റാർ സിംഗർ ഫെയിം ദേവന മുഖ്യാതിഥിയായി. കണ്ണൂർ അസി. കലക്ടര് എസ് സ്വാതി, കോർപ്പറേഷൻ കൗൺസിലർ ലിഷ ദീപക്, ഷബാന ജംഷീദ് എന്നിവർ സംസാരിച്ചു.









0 comments