കെടിഡിസി മലബാർ കോർട്ട് യാർഡ് ഉദ്‌ഘാടനം ഇന്ന്

മുഴപ്പിലങ്ങാട്
കണ്ണൂരിലെ ആദ്യ പഞ്ചനക്ഷത്ര റിസോർട്ട് കെടിഡിസി മലബാർ കോർട്ട് യാർഡ് ബുധനാഴ്‌ച പകൽ മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും. ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷനാകും. മുഴപ്പിലങ്ങാട് ഡ്രൈവ്ഇൻ ബീച്ചിന് സമീപത്ത് 6.5 ഏക്കറിൽ 54 കോടി ചെലവിലാണ് പഞ്ചനക്ഷത്ര സൗകര്യങ്ങളുള്ള പ്രീമിയം റിസോർട്ട് ഉദ്ഘാടനത്തിനൊരുങ്ങുന്നത്. എട്ട് സ്യൂട്ടുകൾ ഉൾപ്പെടെ 40 മുറികൾ, മൾട്ടി കുസിനി റസ്‌റ്റോറന്റ്, ബാർ, സ്പാ, നീന്തൽക്കുളം, ബില്യാർഡ്, ടേബിൾ ടെന്നീസ്, സ്നൂക്കർ സൗകര്യങ്ങൾ, കുട്ടികൾക്ക് കളിയിടം, 150 പേരെ ഉൾക്കൊള്ളാനാവുന്ന ബങ്ക്വെറ്റ് ഹാൾ, ബോർഡ് റൂം, ബിസിനസ്സ് സെന്റർ എന്നിവയുണ്ട്. മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ചിന് സമീപം നല്ല ഹോട്ടലുകളുടെയും റിസോർട്ടുകളുടെയും അഭാവം പരിഹരിക്കുക ലക്ഷ്യമിട്ടാണ് ഇവിടെ കെടിഡിസി പഞ്ചനക്ഷത്ര റിസോർട്ട് നിർമിച്ചത്.









0 comments