ജില്ലയില്‍ ആറായിരത്തിലേറെ കെ ഫോണ്‍ കണക്ഷൻ

കണ്ണൂർ
ജില്ലയിൽ കെ ഫോൺ പദ്ധതി വഴി നൽകിയത് 6117 കണക്ഷൻ. 746 ബിപിഎൽ വീടുകളിലും കെ ഫോൺ കണക്ഷൻ നൽകി. കലക്ടറേറ്റ് ഉൾപ്പടെയുള്ള 2550 സർക്കാർ ഓഫീസുകൾ ഇപ്പോൾ കെ ഫോൺ നെറ്റ് വർക്കാണ് ഉപയോഗിക്കുന്നത്. സാധാരണക്കാർക്ക് ഏറ്റവും മിതമായ നിരക്കിൽ അതിവേഗ ഇന്റർനെറ്റ് സൗകര്യം നൽകുന്നതിനാലാണ് കെ ഫോൺ ജനങ്ങളെ ആകർഷിക്കുന്നത്. ജില്ലയിൽ ഇതിനകം 2766 വാണിജ്യ കണക്ഷനും നൽകിയിട്ടുണ്ട്. പ്രാദേശിക ഓപ്പറേറ്റർമാർ വഴിയാണ് വാണിജ്യ കണക്ഷൻ നൽകുന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 225 ലോക്കൽ നെറ്റ് വർക്ക് ഓപ്പറേറ്റർമാർ ഇതിനായി കെ ഫോണുമായി സഹകരിച്ച് പ്രവർത്തിക്കുന്നു. കണക്ഷനുവേണ്ടി പുതിയ രജിസ്‌ട്രേഷനുകളും വരുന്നുണ്ട്. 55 ഹൈവാല്യു കണക്ഷനുകളും ജില്ലയിൽ നൽകി. 2561.84 കിലോമീറ്റർ കേബിളുകളാണ് ജില്ലയിൽ കെ ഫോണിനായി സ്ഥാപിച്ചത്. കെഎസ്ഇബി ട്രാൻസ്മിഷൻ ടവറുകളിലൂടെ 109.745 കിലോമീറ്റർ ഒപിജിഡബ്ല്യു കേബിളുകളും 2452.094 കിലോമീറ്റർ എഡിഎസ്എസ് കേബിളുകൾ കെഎസ്ഇബി പോസ്റ്റുകൾ വഴിയുമാണ് സ്ഥാപിച്ചത്. പുതിയ ഗാർഹിക കണക്ഷൻ എടുക്കാൻ എന്റെ കെ ഫോൺ എന്ന മൊബൈൽ ആപ്പിലൂടെയോ കെ ഫോൺ വെബ്‌സൈറ്റിലൂടെയോ രജിസ്റ്റർ ചെയ്യാം. 18005704466 എന്ന ടോൾഫ്രീ നമ്പർ വഴിയും കണക്ഷനായി രജിസ്റ്റർ ചെയ്യാം. https://kfon.in/ ൽ സന്ദർശിക്കുകയോ 90616 04466 എന്ന വാട്സ്ആപ്പ് നമ്പരിൽ KFON Plans എന്ന് ടൈപ്പ് ചെയ്ത് മെസേജ് ചെയ്‌തോ കെ ഫോൺ പ്ലാനുകൾ അറിയാനാവും.










0 comments