ad
Deshabhimani

7,000 ലിറ്റർ സ്‌പിരിറ്റുമായി യുവാവ്‌ പിടിയിൽ

പിടിച്ചെടുത്ത സ്‌പിരിറ്റുമായി എക്സൈസ് സംഘം
വെബ് ഡെസ്ക്

Published on Aug 06, 2026, 02:30 AM | 1 min read

പയ്യന്നൂർ

ഓണാഘോഷ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി എക്‌സൈസ്‌ നടത്തിയ വാഹന പരിശോധനയിൽ 7,000 ലിറ്റർ സ്പിരിറ്റുമായി ലോറിഡ്രൈവർ പിടിയിൽ. പത്തനംതിട്ട സ്വദേശി ആർ അഖിൽ കൃഷ്ണൻ (28) ആണ് അറസ്റ്റിലായത്. ടാറ്റ ഗുഡ്‌സ് കാരിയർ ലോറിയിൽ കടത്തുകയായിരുന്ന സ്പിരിറ്റ്‌ ചൊവ്വ രാത്രി 12.15ഓടെ പെരുമ്പയിൽനിന്നാണ്‌ പിടികൂടിയത്. ഉമിച്ചാക്കുകൾകൊണ്ട് മൂടിയനിലയിൽ 35 ലിറ്ററിന്റെ 200 കന്നാസിലാണ്‌ സ്പിരിറ്റ് സൂക്ഷിച്ചത്‌. കർണാടകത്തിലെ ഹുബ്ലിയിൽനിന്ന്‌ കൊടുങ്ങല്ലൂരിലേക്കാണ്‌ സ്‌പിരിറ്റ്‌ കടത്തിയതെന്ന്‌ ചോദ്യംചെയ്യലിൽ പ്രതി സമ്മതിച്ചിട്ടുണ്ട്. പയ്യന്നൂർ എക്സൈസ് ഇൻസ്പെക്ടർ എൻ വൈശാഖിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ അസിസ്റ്റന്റ്‌ എക്സൈസ് ഇൻസ്പെക്ടർ കെ പി മധുസൂദനൻ, ഗ്രേഡ് അസിസ്റ്റന്റ്‌ ഇൻസ്പെക്ടർമാരായ വിനോദ്, ടി വി കമലാക്ഷൻ, പി വി ശ്രീനിവാസൻ, എം പി സുരേഷ് ബാബു, പ്രിവന്റീവ് ഓഫീസർ ടി വി വിനേഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ കെ വി സന്തോഷ്, പി സൂരജ്, എ വി സജിൻ, ഇ പി സബീഷ്, പി വി ജയേഷ്, ഡ്രൈവർ പി വി അജിത്ത് എന്നിവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home