Deshabhimani

സംഘാടക സമിതിയായി

ബാലസംഘം ജില്ലാ സമ്മേളനം 
ഒക്ടോബര്‍ 10, 11 ന്‌ കല്യാശേരിയിൽ

ബാലസംഘം ജില്ലാ സമ്മേളന സംഘാടക സമിതി രൂപീകരണം  ജില്ലാ എക്സിക്യൂട്ടീവ് അംഗം പി വി ഗോപിനാഥ് ഉദ്ഘാടനം ചെയ്യുന്നു
വെബ് ഡെസ്ക്

Published on Sep 08, 2026, 02:00 AM | 1 min read

കല്യാശേരി

ബാലസംഘം ജില്ലാ സമ്മേളനം ഒക്ടോബര്‍ 10, 11 തീയതികളില്‍ കല്യാശേരി പിസിആര്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്കും. കെ വി മന്ദിരത്തില്‍ ചേര്‍ന്ന സംഘാടക സമിതി രൂപീകരണ യോഗം ജില്ലാ എക്സിക്യൂട്ടീവ് അംഗം പി വി ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. ടി ടി ബാലകൃഷ്ണന്‍ അധ്യക്ഷനായി. ബാലസംഘം ജില്ലാ കണ്‍വീനര്‍ പി സുമേശന്‍, കോ –ഓഡിനേറ്റര്‍ അനുവിന്ദ് ആയിത്തറ, അമല്‍ പ്രേം, കെ പ്രജിത്ത്, ടി സതീഷ് കുമാര്‍, സിപിഐ എം ജില്ലാ കമ്മിറ്റിയംഗം പി ഗോവിന്ദന്‍, ഏരിയാ സെക്രട്ടറി കെ നാരായണന്‍, പി പി ഷാജര്‍, അനുവിന്ദ് ചുള്ളേരി, പി ദിയ, ഇ മോഹനന്‍ എന്നിവര്‍ സംസാരിച്ചു. ബാലസംഘം ജില്ലാ സെക്രട്ടറി എം പി ഗോകുല്‍ സ്വാഗതം പറഞ്ഞു. ഭാരവാഹികള്‍: പി ഗോവിന്ദന്‍ (ചെയര്‍മാന്‍) പി സുമേശൻ, കെ പ്രദീപ് കുമാർ, ഡോ. ഓമന പങ്കൻ, കെ പ്രീത.(വൈസ് ചെയർമാൻ) ടി ടി ബാലകൃഷ്ണന്‍ (ജനറൽകണ്‍വീനര്‍). ഇ വേണുഗോപാലൻ, എം പി ഗോകുൽ, സി നാരായണി, കെ സൂര്യ (കൺവീനർ). ​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home