ad
Deshabhimani

കാവുമ്പായി രക്തസാക്ഷി ദിനാചരണത്തിന്‌ ചെങ്കൊടി ഉയര്‍ന്നു

കാവുമ്പായി രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി  ഐച്ചേരിയിലെ രക്തസാക്ഷി നഗറില്‍ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം ടി വി രാജേഷ് പതാക ഉയര്‍ത്തുന്നു
വെബ് ഡെസ്ക്

Published on Dec 21, 2025, 03:00 AM | 1 min read

ശ്രീകണ്ഠപുരം ​

കാവുമ്പായി രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി ശനിയാഴ്ച രക്തസാക്ഷി നഗരിയില്‍ ചെമ്പതാക ഉയര്‍ന്നു. ഐച്ചേരിയിലെ കാവുമ്പായി രക്തസാക്ഷി കുടീരത്തില്‍ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം ടി വി രാജേഷ് പതാക ഉയര്‍ത്തി. രക്തസാക്ഷി നഗറില്‍ ഉയര്‍ത്താനുള്ള പതാക രക്തസാക്ഷി തെങ്ങില്‍ അപ്പന നമ്പ്യാരുടെ ഏരുവേശ്ശിയിലെ സ്മൃതികുടീരത്തില്‍ സിപിഐ എം ശ്രീകണ്ഠപുരം ഏരിയാ കമ്മിറ്റി അംഗം കെ ടി അനില്‍കുമാറില്‍നിന്ന് ഏരുവേശി ലോക്കല്‍ സെക്രട്ടറി പി സദാനന്ദനും കാവുമ്പായി സമരക്കുന്നില്‍ ഉയര്‍ത്താനുള്ള പതാക സേലം രക്തസാക്ഷി കാഞ്ഞിലേരിയിലെ ഒ പി അനന്തന്‍ മാസ്റ്റര്‍ സ്മൃതി കുടീരത്തില്‍ ഏരിയാ കമ്മിറ്റി അംഗം ടി എം ജോഷിയില്‍നിന്ന് ലോക്കല്‍ സെക്രട്ടറി വി സി രാമചന്ദ്രനും ദീപശിഖ പയ്യാവൂര്‍ പുളുക്കൂല്‍ കുഞ്ഞിരാമന്റെ സ്മൃതികുടീരത്തില്‍ ശ്രീകണ്ഠപുരം ഏരിയാ കമ്മിറ്റി അംഗം എം അനില്‍കുമാറില്‍നിന്ന് പയ്യാവൂര്‍ ലോക്കല്‍ സെക്രട്ടറി എം സി നാരായണനും ഏറ്റുവാങ്ങി ഐച്ചേരിയിലെത്തിച്ചു. തുടര്‍ന്ന് പതാക-ദീപശിഖാ ജാഥകള്‍ സംഗമിച്ച് നൂറുകണക്കിന് ആളുകളുടെ അകമ്പടിയോടെ ഐച്ചേരിയിലെ കാവുമ്പായി രക്തസാക്ഷി കുടീരത്തിലേക്കാനയിച്ചു. ചടങ്ങില്‍ സംഘാടക സമിതി ചെയര്‍മാന്‍ എം സി ഹരിദാസന്‍ അധ്യക്ഷനായി. കാവുമ്പായി ലോക്കല്‍ സെക്രട്ടറി പി വി ചന്ദ്രന്‍ സ്വാഗതം പറഞ്ഞു. സിപിഐ ജില്ലാ അസി. സെക്രട്ടറി എ പ്രദീപന്‍, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം പി വി ഗോപിനാഥ്, ഏരിയാ സെക്രട്ടറി എം സി രാഘവന്‍, സിപിഐ മണ്ഡലം സെക്രട്ടറി സി രവീന്ദ്രൻ തുടങ്ങിയവര്‍ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home