ad
Deshabhimani

കണ്ണൂർ കോര്‍പ്പറേഷൻ

അഴിമതി ഭരണത്തിനെതിരെ എല്‍ഡിഎഫ് പ്രതിഷേധം

കണ്ണൂർ കോര്‍പ്പറേഷന്റെ  അഴിമതിയിലും വികസനവിരുദ്ധ നിലപാടിലും പ്രതിഷേധിച്ച് എല്‍ഡിഎഫ് നേതൃത്വത്തിൽ കണ്ണൂർ സ്റ്റേഡിയം കോർണറിൽ നടത്തിയ ധർണ സിപിഐ എം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് ഉദ്ഘാടനംചെയ്യുന്നു
വെബ് ഡെസ്ക്

Published on Nov 01, 2025, 03:00 AM | 1 min read

കണ്ണൂര്‍

​കണ്ണൂർ കോര്‍പ്പറേഷന്‍ അഴിമതിയിലും വികസനവിരുദ്ധ നിലപാടിലും പ്രതിഷേധിച്ച് എല്‍ഡിഎഫ് കണ്ണൂര്‍ കോര്‍പ്പറേഷന്‍ കമ്മിറ്റി നേതൃത്വത്തില്‍ സ്റ്റേഡിയം കോര്‍ണറില്‍ ധര്‍ണ നടത്തി. ജനക്ഷേമം നോക്കാതെ അഴിമതിമാത്രം മുഖമുദ്രയാക്കിയ കോര്‍പ്പറേഷന്‍ ഭരണാധികാരികൾക്കെതിരെ ജനരോഷമുയർന്നു. വികസന കുതിപ്പിലേക്ക് സംസ്ഥാനം കുതിക്കന്നഘട്ടത്തില്‍ കണ്ണൂര്‍ കോര്‍പ്പറേഷനെ പിന്നോട്ടടിപ്പിച്ച യുഡിഎഫ് ഭരണത്തിനുള്ള താക്കീതായി പ്രതിഷേധ ധര്‍ണമാറി. സിപിഐ എം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് ഉദ്ഘാടനംചെയ്തു. വെള്ളോറ രാജന്‍ അധ്യക്ഷനായി. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം പ്രകാശന്‍, എന്‍ ചന്ദ്രന്‍, ജില്ലാ സെക്രട്ടറിയറ്റംഗം എന്‍ സുകന്യ, ഏരിയാ സെക്രട്ടറി കെ പി സുധാകരന്‍, എല്‍ഡിഎഫ് നേതാക്കളായ സി ധീരജ്, കെ പി പ്രശാന്തൻ, എം ഉണ്ണിക്കൃഷ്ണൻ, അസ്‌ലം പിലാക്കൽ, അജയൻ പായം എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home