മലപ്പട്ടത്ത് സിപിഐ എം പ്രകടനം

ശ്രീകണ്ഠപുരം
സ്ഥാനാർഥി മോഹത്താൽ പാർടിയെ വഞ്ചിച്ച ടി കെ ഗോവിന്ദന്റെ നടപടിയിൽ പ്രതിഷേധിച്ച് മലപ്പട്ടത്ത് സിപിഐ എം പ്രവർത്തകർ പ്രകടനം നടത്തി. മലപ്പട്ടം സെന്ററിൽ നടന്ന പ്രകടനത്തിന് നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. ലോക്കൽ സെക്രട്ടറി എ പുരുഷോത്തമൻ സ്വാഗതം പറഞ്ഞു. മലപ്പട്ടം പ്രഭാകരൻ അധ്യക്ഷനായി. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി കെ സുലേഖ, സിപിഐ എം ഏരിയാ കമ്മിറ്റി അംഗം റോബർട്ട് ജോർജ്, പി പുഷ്പജൻ, സി വി ജിതേഷ്, പി വാസന്തി തുടങ്ങിയവർ സംസാരിച്ചു.










0 comments