ad
Deshabhimani

വന്ദേഭാരതിന്‌ കല്ലേറ്‌

വന്ദേഭാരത് എക്സ്പ്രസിന്റെ ജനലിൽ കല്ലേറ് കൊണ്ട നിലയിൽ
വെബ് ഡെസ്ക്

Published on Feb 10, 2026, 03:00 AM | 1 min read

കണ്ണൂർ

കണ്ണൂരില്‍ വന്ദേഭാരത് എക്സ്പ്രസ്‌ ട്രെയിന്‌ കല്ലേറ്. ഞായര്‍ രാത്രി 11നാണ് സംഭവം. തിരുവനന്തപുരത്തുനിന്ന്‌ മംഗളൂരുവിലേക്ക്‌ പോകുകയായിരുന്ന 20632 നമ്പര്‍ വന്ദേഭാരത് എക്സ്പ്രസിനാണ് കണ്ണൂർ സൗത്തിനും കണ്ണൂർ റെയിൽവേ സ്റ്റേഷനുമിടയിലുള്ള പ്രദേശത്തുവച്ച് കല്ലേറുണ്ടായത്. ട്രെയിനിന്റെ സി3- കമ്പാര്‍ട്ടുമെന്‍റിന്റെ ജനലിലാണ് കല്ലേറുകൊണ്ടത്. ജനലില്‍ തട്ടി കല്ല് പുറത്തേക്ക് തെറിച്ചതിനാല്‍ യാത്രക്കാര്‍ക്ക്‌ പരിക്കേറ്റില്ല. റെയില്‍വേ പൊലീസും ആര്‍പിഎഫും പ്രദേശത്ത് പരിശോധന നടത്തി. വന്ദേഭാരത് എക്സ്പ്രസിലെ സിസിടിവി ദൃശ്യം പരിശോധിക്കുകയാണെന്ന് റെയില്‍വേ പൊലീസ് പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home