ad
Deshabhimani

മെയ് ദിനം വിപുലമായി 
ആചരിക്കും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Apr 19, 2026, 03:00 AM | 1 min read

കണ്ണൂർ സാർവദേശീയ തൊഴിലാളി ദിനമായ മെയ് ഒന്ന്‌ ജില്ലയിൽ വിപുലമായി ആചരിക്കാൻ സിഐടിയു തീരുമാനിച്ചു. സി കണ്ണൻ സ്മാരക മന്ദിരത്തിൽ ചേർന്ന ട്രേഡ് യൂണിയനുകളുടെയും സർവീസ് സംഘടനകളുടെയും സംയുക്തയോഗത്തിൽ താവം ബാലകൃഷ്ണൻ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി കെ പി സഹദേവൻ, ജില്ലാ സെക്രട്ടറി കെ അശോകൻ എന്നിവർ പരിപാടികൾ വിശദീകരിച്ചു. ജില്ലയിൽ പെരിങ്ങോം ഒഴികെയുള്ള 17 ഏരിയകളിലും ആയിരക്കണക്കിന് തൊഴിലാളികളെയും ജീവനക്കാരെയും പങ്കെടുപ്പിച്ച്‌ വർണശബളമായ റാലികൾ നടത്തും. അമേരിക്കയും ഇസ്രയേലും ചേർന്ന്‌ പശ്ചിമേഷ്യയിലും ലാറ്റിനമേരിക്കയിലും മറ്റും നടത്തിക്കൊണ്ടിരിക്കുന്ന വംശഹത്യയും കടന്നാക്രമണങ്ങളും തുറന്നുകാണിക്കുന്ന ദൃശ്യങ്ങൾ റാലിയിൽ പ്രദർശിപ്പിക്കും. തിങ്കളാഴ്‌ചയോടെ 17 ഏരിയകളിലും ട്രേഡ് യൂണിയനുകളുടെയും സർവീസ്-ബഹുജന സംഘടനകളുടെയും സംയുക്തയോഗം ചേർന്ന് വിപുലമായ പരിപാടികൾ ആവിഷ്കരിക്കും. എം ഗംഗാധരൻ, കെ സി സുനിൽ, പി സിതാര, പി പി സന്തോഷ് കുമാർ, കെ രഞ്ജിത്ത്, ടി എസ് പ്രദീപ്, അരക്കൻ ബാലൻ, ഇ സുർജിത്ത് കുമാർ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home