ad
Deshabhimani

പിണറായി പെരുമ; 
മെഗാ മേളക്ക് തുടക്കം

പിണറായി പെരുമ മെഗാമേള മന്ത്രി എം ബി രാജേഷ് ഉദ്ഘാടനംചെയ്യുന്നു
വെബ് ഡെസ്ക്

Published on Feb 02, 2026, 03:00 AM | 1 min read

പിണറായി

പിണറായി പെരുമ സർഗോത്സവത്തിന്റെ മെഗാ മേളക്ക് തുടക്കമായി. പിണറായി എ കെ ജി സ്കൂൾ ഗ്രൗണ്ടിൽ ഒരുക്കിയ തുറന്ന വേദിയിൽ മന്ത്രി എം ബി രാജേഷ് പിണറായി പെരുമയുടെ ഉദ്ഘാടനം നിർവഹിച്ചു. എം സുരേന്ദ്രൻ അധ്യക്ഷനായി. ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ല മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യൻ സംസാരിച്ചു. മുഖ്യാതിഥികൾക്കുള്ള സ്നേഹോപഹാരം കക്കോത്ത് രാജൻ, കെ യു ബാലകൃഷ്ണൻ എന്നിവർ വിതരണം ചെയ്തു. ജന പ്രതിനിധികൾ, രാഷ്ട്രീയ പാർടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. പെരുമ കോ–ഓഡിനേറ്റർ അഡ്വ. വി പ്രദീപൻ സ്വാഗതവും ട്രഷറർ വി ജനാർദനൻ നന്ദിയും പറഞ്ഞു. തുടർന്ന് ഷഹബാസ് അമനും സംഘവും അവതരിപ്പിക്കുന്ന ഗസൽ ഗാനമേള അരങ്ങേറി. ​പിണറായി കൺവെൻഷൻ സെന്ററിൽ നടന്ന പെരുമ ടോക്സിൽ ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ല മുഖ്യ പ്രഭാഷണം നടത്തി. പിണറായി ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ഫിലിം ഫെസ്റ്റ് സിനിമാ സംവിധായകൻ പ്രദീപ് ചൊക്ലി ഉദ്ഘാടനം ചെയ്തു. പി വി രത്നാകരൻ അധ്യക്ഷനായി. സംവിധായകൻ വി കെ സനോജ് പങ്കെടുത്തു. മധു കുന്നോത്ത് മോഡറേറ്ററായി ഓപ്പൺ ഫോറവും നടന്നു. ടി സുജിത്ത് സ്വാഗതവും കെ ഫൽഗുനൻ നന്ദിയും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home