Deshabhimani

വനിതാ സംഗമം

കേരള പ്രവാസി സംഘം സംസ്ഥാന സമ്മേളനത്തിന്റെ  ഭാഗമായി സംഘടിപ്പിച്ച വനിതാ സംഗമം കെഎസ്ടിഎ സംസ്ഥാന കമ്മിറ്റിയംഗം കെ ജെ ഷൈൻ ഉദ്ഘാടനം ചെയ്യുന്നു
വെബ് ഡെസ്ക്

Published on Jul 27, 2026, 12:29 AM | 1 min read

കണ്ണൂർ കേരള പ്രവാസി സംഘം 7–-ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി വനിതാസംഗമം സംഘടിപ്പിച്ചു. കണ്ണൂർ ​അഴീക്കോടൻ സ്മാരക മന്ദിരത്തിലെ എ കെ ജി ഹാളിൽ കെഎസ്ടിഎ സംസ്ഥാന കമ്മിറ്റിയംഗം കെ ജെ ഷൈൻ ഉദ്ഘാടനം ചെയ്തു. പ്രവാസി സംഘം സംസ്ഥാന കുടുംബവേദി കൺവീനർ ഇ കെ സീമ അധ്യക്ഷയായി. പ്രവാസി സംഘം സംസ്ഥാന കുടുംബവേദി ജോ. കൺവീനർ നന്ദിനി മോഹൻ ‘സ്ത്രീ പ്രവാസത്തിന്റെ കാണാപ്പുറങ്ങൾ’ വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തി. എ രഞ്ജിനി, കെ പ്രീതി, ഡോ. ദീപ വിവേക് എന്നിവർ സംസാരിച്ചു. ആഗസ്‌ത്‌ 7, 8, 9 തീയതികളിൽ മലപ്പുറം തിരൂരിലാണ്‌ സമ്മേളനം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home