ad
Deshabhimani

മലയോരത്തിന്റെ സ്‌നേഹവായ്‌പ്‌ ഏറ്റുവാങ്ങി ജെയിംസ് മൈക്കിള്‍

ജില്ലാ പഞ്ചായത്ത്‌ പയ്യാവൂർ ഡിവിഷൻ എൽഡിഎഫ് സ്ഥാനാർഥി ജെയിംസ് മെെക്കിൾ മുയിപ്രയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ
avatar
നിഖിൽ മണ്ണേരി

Published on Nov 30, 2025, 03:00 AM | 1 min read

ശ്രീകണ്ഠപുരം

യുവത്വത്തിന്റെ പ്രസരിപ്പും മലയോരത്തിന്റെ പ്രതീക്ഷയുമായി കുടിയേറ്റ കര്‍ഷക ഭൂമിയില്‍ സ്‌നേഹവായ്‌പുകളേറ്റുവാങ്ങി ജില്ലാ പഞ്ചായത്ത് പയ്യാവൂര്‍ ഡിവിഷന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയിംസ് മൈക്കിള്‍. യുവജനതാദള്‍ ജില്ലാ പ്രസിഡന്റായ ജെയിംസ് മൈക്കിള്‍ കര്‍ഷകനും സംരംഭകനുമാണ്. കണ്ണൂര്‍ കൃഷിവിജ്ഞാനകേന്ദ്രത്തിന്റെ സഹായത്തോടെ ആര്യ പദ്ധതിയുടെ ഭാഗമായി നഴ്‌സറി പരിപാലനം, കൂണ്‍ കൃഷി തുടങ്ങി വിവിധ വിഷയങ്ങളില്‍ പരിശീലനം നേടുകയും സംരംഭങ്ങള്‍ ആരംഭിച്ച് വിജയിപ്പിച്ച്‌ മുന്നോട്ടുപോകുന്ന മാതൃകാ കർഷകനും കൂടിയാണ്‌. സ്ഥാനാര്‍ഥിയുടെ പര്യടനം കുടിയാന്മലയില്‍നിന്നാണ് ആരംഭിച്ചത്. സ്വീകരിക്കാനും നേരില്‍ കാണാനും നിരവധിയാളുകളെത്തി. ഏരുവേശി പഞ്ചായത്തിലെ ഏരുവേശി, ചളിംപറമ്പ്, പൂപ്പറമ്പ്, മുയിപ്ര എന്നിവിടങ്ങളില്‍ സ്വീകരണമേറ്റുവാങ്ങി. പയ്യാവൂർ പഞ്ചായത്തിലെ പയ്യാവൂർ, പൊന്നുംപറമ്പ്, പൈസക്കരി, പാലയാട്, വാതിൽമട തുടങ്ങി നിരവധി കേന്ദ്രങ്ങളിൽ സ്വീകണമുണ്ടായി. റോഡരികില്‍ തടിച്ചുകൂടിയവർക്ക് കൈകൊടുത്തും വോട്ടര്‍ന്മാരോട് കുശലം പറഞ്ഞും വ്യാപാര സ്ഥാപനങ്ങളിലെത്തി വോട്ടര്‍മാരെകണ്ടു. കര്‍ഷകര്‍ക്കും മലയോര ജനതക്കുംവേണ്ടി നിരവധി കാര്യങ്ങള്‍ ചെയ്യാനുറച്ചാണ് ജയിംസ് മൈക്കിള്‍ മത്സരിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ യുഡിഎഫിനെ പിന്തുണച്ച ഡിവിഷനാണെങ്കിലും ഇക്കുറി മാറും. പടിയൂര്‍– കല്യാട് പഞ്ചായത്തിലെ തിരൂര്‍ വാര്‍ഡും ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് നുച്ച്യാട്, മണിക്കടവ്, ചന്ദനക്കാംപാറ, കുടിയാന്മല, പയ്യാവൂര്‍, ഏരിവേശി എന്നീ ഡിവിഷനുകളും ചേര്‍ന്നതാണ് ജില്ലാ പഞ്ചായത്ത് പയ്യാവൂര്‍ ഡിവിഷന്‍.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home