ad
Deshabhimani

പ്ലാൻ ഫണ്ട് വെട്ടിക്കുറച്ചു

തദ്ദേശ സ്ഥാപനങ്ങൾക്കുമുന്നിൽ ജനരോഷം

എൽഡിഎഫ് നേതൃത്വത്തിൽ കണ്ണൂർ കോർപറേഷനിലേക്ക്‌ നടന്ന മാർച്ചും ധർണയും സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം ഇ പി ജയരാജൻ ഉദ്‌ഘാടനം ചെയ്യുന്നു
വെബ് ഡെസ്ക്

Published on Aug 02, 2026, 02:30 AM | 1 min read

കണ്ണൂർ

തദ്ദേശ സ്ഥാപനങ്ങൾക്കുള്ള പ്ലാൻ ഫണ്ട് വെട്ടിക്കുറച്ചതിനെതിരെ ജനകീയ പ്രതിഷേധമുയർത്തി എൽഡിഎഫ്‌. തദ്ദേശ സ്ഥാപനങ്ങളിലേക്ക്‌ ശനി രാവിലെ നടന്ന പ്രതിഷേധ പ്രകടനത്തിലും യോഗത്തിലും നൂറുകണക്കിന്‌ പ്രവർത്തകർ അണിനിരന്നു. പദ്ധതി വിഹിതം വെട്ടിക്കുറച്ചും ഫണ്ട്‌ വൈകിച്ചും പ്രാദേശിക വികസനം അട്ടിമറിക്കുന്ന സംസ്ഥാന സർക്കാരിനെതിരെ കനത്തമഴയിലും പ്രതിഷേധമിരന്പി. കണ്ണൂർ കോർപറേഷനിലേക്ക്‌ നടന്ന മാർച്ചും ധർണയും സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം ഇ പി ജയരാജൻ ഉദ്‌ഘാടനം ചെയ്‌തു. പയ്യന്നൂരിൽ സംസ്ഥാന സെക്രട്ടറിയറ്റംഗം എം വി ജയരാജനും മട്ടന്നൂരിൽ ജില്ലാസെക്രട്ടറി കെ കെ രാഗേഷും ഉദ്‌ഘാടനം ചെയ്‌തു. ആന്തൂർ നഗരസഭയിൽ സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം എൻ ചന്ദ്രനും തളിപ്പറമ്പ് നഗരസഭയിൽ കേരള കോൺഗ്രസ് എം സംസ്ഥാന സെക്രട്ടറി സജി കുറ്റ്യാനിമറ്റവും ഇരിട്ടി നഗരസഭയിൽ പി ശശിയും കൂത്തുപറമ്പിൽ എ എൻ ഷംസീറും തലശേരിയിൽ ടി വി രാജേഷും ഉദ്‌ഘാടനം ചെയ്‌തു. മയ്യിലിൽ എൻ സുകന്യയും പെരളശേരിയിൽ എം സുരേന്ദ്രനും കണ്ണപുരത്ത്‌ കെ വി സുമേഷ്‌ എംഎൽഎയും പാനൂരിൽ പി ഹരീന്ദ്രനും ആലക്കോട് പി വി ഗോപിനാഥും കുറ്റൂരിൽ എം കരുണാകരനും ഏഴോത്ത്‌ പി സത്യപാലനും കരിവെള്ളൂർ പെരളത്ത് ടി ഐ മധുസൂദനനും പിണറായിയിൽ പി പുരുഷോത്തമനും ഉദ്‌ഘാടനം ചെയ്‌തു. ശേഷിച്ച തദ്ദേശ സ്ഥാപനങ്ങളിൽ തിങ്കളാഴ്‌ചയും പ്രതിഷേധം തുടരും. മുഴപ്പിലങ്ങാട്ട്‌ എ എൻ ഷംസീറും ശ്രീകണ്‌ഠപുരത്ത്‌ കെ കെ രാഗേഷും ഉദ്‌ഘാടനം ചെയ്യും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home