ad
Deshabhimani

ഇരിക്കൂറിൽ നിറഞ്ഞ് 
മാത്യു കുന്നപ്പള്ളി

ഇരിക്കൂർ മണ്ഡലം എല്‍ഡിഎഫ് 
സ്ഥാനാർഥി മാത്യു കുന്നപ്പള്ളിക്ക് പയ്യാവൂർ  പൊന്നുംപറമ്പിൽ 
നൽകിയ സ്വീകരണം

ഇരിക്കൂർ മണ്ഡലം എല്‍ഡിഎഫ് 
സ്ഥാനാർഥി മാത്യു കുന്നപ്പള്ളിക്ക് പയ്യാവൂർ പൊന്നുംപറമ്പിൽ 
നൽകിയ സ്വീകരണം

avatar
സ്വന്തം ലേഖകൻ

Published on Mar 28, 2026, 02:15 AM | 1 min read


പയ്യാവൂർ

മലയോര ജനതയുടെ മനസ് കീഴടക്കി മുന്നേറുകയാണ് ഇരിക്കൂർ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി അഡ്വ. മാത്യു കുന്നപ്പള്ളി. 43 വർഷം യുഡിഎഫ്‌ കുത്തകയാക്കിയ ഇരിക്കൂറിലെ ദുർഭരണത്തിൽനിന്നുള്ള മാറ്റത്തിനാണ് മാത്യു കുന്നപ്പള്ളി വോട്ടുചോദിക്കുന്നത്. ആ മാറ്റം ജനങ്ങൾ ആഗ്രഹിക്കുന്നു എന്നതിന്റെ തെളിവാണ പയ്യാവൂർ, ഏരുവേശ്ശി പഞ്ചായത്തിലെ വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ തടിച്ചുകൂടിയ ജനസഞ്ചയം. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധിയാളുകൾ ചെണ്ട മേളങ്ങളുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ പുഷ്പഹാരങ്ങൾ നൽകി വരവേറ്റു. പര്യടനം പയ്യാവൂർ പഞ്ചായത്തിലെ ചീത്തപ്പാറ ആരംഭിച്ച് മാവുംതോട്, ചാപ്പക്കടവ്, വഞ്ചിയം, ഏറ്റുപാറ, പൈസക്കരി, പാലയാട്, മുത്താറിക്കുളം, വാതിൽമട, പൊന്നുംപറമ്പ്, കാട്ടിക്കണ്ടം, നെല്ലിക്കുറ്റി, ചെളിംപറമ്പ്, പൂപ്പറമ്പ്, മുയിപ്ര, ഏരുവേശി, തെരുവ്, ചെമ്പേരി, വലിയപറമ്പ്, മിഡിലാക്കയം, ചെറിയരീക്കമല, അരീക്കമലയിൽ സമാപിച്ചു. സ്വീകരണ കേന്ദ്രങ്ങളിൽ എൽഡിഎഫ് നേതാക്കളായ അഡ്വ: എ ജെ ജോസഫ്, സജി കുറ്റ്യാനിമറ്റം, ജോയി കൊന്നക്കൽ, എം സി രാഘവൻ, ടി എം ജോഷി, ജോസ് മണ്ഡപം, ബി പി വിപിന, പി വി ഷൈജു, വി വി സേവി, കെ ശ്രീജിത്ത്, ജോസഫ് പരത്തനാൽ, ബെന്നി കൊട്ടാരം എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home