ad
Deshabhimani

കോടിയേരി ബാലകൃഷ്ണൻ വനിതാ ടി20 ടൂർണമെന്റ് ഇന്ന് തുടങ്ങും

Twenty 20 cricket
വെബ് ഡെസ്ക്

Published on Apr 22, 2026, 02:30 AM | 1 min read

തലശേരി

നാലാമത് കോടിയേരി ബാലകൃഷ്ണൻ ട്വന്റി 20 ക്രിക്കറ്റ് ടൂർണമെന്റ്‌ തലശേരി കോണോർവയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ബുധനാഴ്ച ആരംഭിക്കും. രാവിലെ 8.30ന് ഉദ്ഘാടന മത്സരത്തിൽ റൈഡേഴ്സ് സിസി, ജാസ്മിൻ സിസിയെ നേരിടും. ടൂർണമെന്റ്‌ വൈകിട്ട് നഗരസഭാ ചെയർപേഴ്സൺ കാരായി ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യും. ടൂർണമെന്റിൽ ഫിറ്റ്നെസ്‌ റൈഡേഴ്സ് സിസി, ജാസ്മിൻ സിസി, ക്രൈസ്റ്റ് സിസി റേസ് ബ്ലേസേഴ്സ്, ടൗൺ സിസി ക്ലോണ്ട്ബെറി, സുൽത്താൻ സിസ്റ്റേഴ്‌സ്‌ ബികെ 55 സിസി, നെസ്റ്റ് കോസ്മോസ് എന്നീ ടീമുകളാണ് ഏറ്റുമുട്ടുന്നത്. 28നാണ് ഫൈനൽ. വനിതാ ക്രിക്കറ്റ് ചരിത്രത്തിൽ സുവർണലിപികളാൽ എഴുതപ്പെട്ട ടൂർണമെന്റായി കോടിയേരി ബാലകൃഷ്ണൻ വനിതാ ക്രിക്കറ്റ് ഇതിനകം മാറിയിട്ടുണ്ട്. കേരളത്തിലെ ആദ്യത്തെ വനിതാ ക്രിക്കറ്റ് ടൂർണമെന്റായി ചരിത്രം രേഖപ്പെടുത്തിയ മത്സരത്തിലൂടെ ഇന്ത്യൻ ക്രിക്കറ്റിലേക്ക് നിരവധി താരങ്ങളെ സംഭാവന ചെയ്യാനും സാധിച്ചു. കേവലം ഒരു മത്സരമല്ല, മറിച്ച് വനിതാ താരങ്ങളുടെ സ്വപ്നങ്ങൾക്ക് ചിറക് നൽകുന്ന വലിയൊരുവേദിയാണിന്ന് കോടിയേരി ക്രിക്കറ്റ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home