ad
Deshabhimani

ഇ‍ൗ മണ്ണിൽ വിളയും 
ചുവന്ന പൊന്ന്‌

പന്നിയൂർ കുരുമുളക്‌ ഗവേഷണകേന്ദ്രത്തിലെത്തിയ ജില്ലാ പഞ്ചായത്ത് കുറുമാത്തൂർ ഡിവിഷൻ  എൽഡിഎഫ്‌ സ്ഥാനാർഥി എ പ്രദീപൻ തൊഴിലാളികൾക്കിടയിൽ

പന്നിയൂർ കുരുമുളക്‌ ഗവേഷണകേന്ദ്രത്തിലെത്തിയ ജില്ലാ പഞ്ചായത്ത് കുറുമാത്തൂർ ഡിവിഷൻ എൽഡിഎഫ്‌ സ്ഥാനാർഥി എ പ്രദീപൻ തൊഴിലാളികൾക്കിടയിൽ

avatar
ബിജു കാർത്തിക്‌

Published on Nov 26, 2025, 02:00 AM | 2 min read


തളിപ്പറമ്പ്

കേരളപ്പെരുമ കടൽ കടത്തിയ കറുത്തപൊന്ന്‌, പന്നിയൂർ ഒന്നുമുതൽ ഒമ്പതുവരെയുള്ള അത്യുൽപ്പാദന ശേഷിയുള്ള കുരുമുളക് ഇനങ്ങൾ പിറവിയെടുത്ത മണ്ണാണ്‌ പന്നിയൂർ. പിന്നീട്‌ ആ ഖ്യാതി ലോകത്തോളം പടർന്നു. കുറുമാത്തൂർ പഞ്ചായത്തിലെ പന്നിയൂർ കുരുമുളക് ഗവേഷണ കേന്ദ്രത്തിലേക്ക്‌ ജില്ലാ പഞ്ചായത്ത് കുറുമാത്തൂർ ഡിവിഷൻ എൽഡിഎഫ്‌ സ്ഥാനാർഥി എ പ്രദീപൻ എത്തുമ്പോൾ സമയം പകൽ 1.40. ഉച്ചഭക്ഷണശേഷം വിശ്രമിക്കുന്ന തൊഴിലാളികൾ, ചുട്ടുപൊള്ളുന്ന വെയിലിൽനിന്ന് മാറി, ചുവപ്പിനെ വരവേൽക്കാൻ പ്രകൃതിതന്നെ അണിയിച്ചൊരുക്കിയെന്നപോലെ പൂത്തു ഞാന്നു നിൽക്കുന്ന ജറാൾഡ് ചെടിക്ക് കീഴെയിരിക്കുകയാണ്‌. അവർക്കിടയിലേക്കാണ് തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പന്നിയൂർ ഡിവിഷൻ സ്ഥാനാർഥി പി മാധവനും കുറുമാത്തൂർ പഞ്ചായത്ത് 20ാം വാർഡ് പന്നിയൂർ സ്ഥാനാർഥി അബ്ദുൽകരീം ടിക്കുമൊപ്പം സ്ഥാനാർഥിയെത്തിയത്. തൊഴിലാളികൾ രക്തഹാരമണിയിച്ച്‌ സ്ഥാനാർഥികളെ വരവേറ്റു. ചിരപരിചിതരെന്നപോലെ തൊഴിലാളികളോരുത്തർക്കും കൈകൊടുത്ത്‌ സ്‌നേഹാന്വേഷണങ്ങൾ. ഗവേഷണകേന്ദ്രത്തിന്റെ സുഗമമായ നടത്തിപ്പിന്‌ എൽഡിഎഫ്‌ സർക്കാർചെയ്യുന്ന കാര്യങ്ങളും അവയുടെ തുടർച്ചവേണ്ടതിന്റെ ആവശ്യവും അൽപം രാഷ്ട്രീയവും വികസനപ്രവർത്തനങ്ങളും ഓർമപ്പെടുത്തിയ സംസാരത്തിനിടെ ഫാമിലെ മറ്റൊരു തൊഴിലാളി മൊയ്‌തു വന്ന്‌ പരിചയപ്പെട്ടു. മൊയ്‌തുവിന്റെ ഭാര്യ കുഞ്ഞാമിനയാണ്‌ ചപ്പാരപ്പടവ്‌ ബ്ലോക്ക്‌ പഞ്ചായത്ത്‌ എൽഡിഎഫ്‌ സ്ഥാനാർഥിയെന്ന്‌ പറഞ്ഞപ്പോൾ കൈ ചേർത്തുപിടിച്ച്‌ വിജയാശംസകൾ നേർന്നു. അവിടെനിന്നിറങ്ങിയത്‌ നേരെ കൃഷിവിജ്ഞാൻ കേന്ദ്രയിലേക്ക്‌. എൽഡിഎഫ്‌ നേതാക്കളായ ഐ വി നാരായണൻ, പി എ ഇസ്‌മയിൽ, വി എം സീന, എം സുജിത്‌, ടി വി നാരായണൻ, എം ടി ജനാർദനൻ തുടങ്ങിയവർ സ്ഥാനാർഥിയെ അനുഗമിച്ചു. വൈകിട്ട്‌ കരിന്പം ജില്ലാ കൃഷിത്തോട്ടത്തിലുമെത്തി. അവിടെ സ്ഥാനാർഥിയെ സ്വകീരിക്കാൻ കുറുമാത്തൂർ ഡിവിഷൻ ബ്ലോക്ക്‌ പഞ്ചായത്ത്‌ സ്ഥാനാർഥി പി കെ കുഞ്ഞിരാമനും പന്നിയൂർ ഡിവിഷൻ സ്ഥാനാർഥി പി മാധവനും പഞ്ചായത്തിലെ വിവിധ വാർഡിലെ സ്ഥാനാർഥികളായ വി വി ചന്ദ്രമതി, പി അശോകൻ, പി വി രാജൻ എന്നിവരുമുണ്ടായി. ഓഫീസിന്‌ മുന്നിൽനിന്ന്‌ തൊഴിലാളികളെയെല്ലാം അഭിവാദ്യംചെയ്‌തു. എല്ലാവരോടും സ്‌നേഹം പങ്കിട്ട്‌ ചുരുങ്ങിയ വാക്കിൽ വോട്ടഭ്യർഥന. തളിപ്പറമ്പ് ബ്ലോക്കിലെ ചുഴലി, ചെങ്ങളായി. കുറുമാത്തൂർ, പന്നിയൂർ, കുറ്റ്യേരി ഡിവിഷനുകൾ ചേർന്ന 49 പഞ്ചായത്ത്‌ വാർഡുകൾ ഉൾക്കൊള്ളുന്ന കുറുമാത്തൂർ ജില്ലാ പഞ്ചായത്ത്‌ ഡിവിഷനിൽ ആകെ 66,617 വോട്ടർമാരാണുള്ളത്‌.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home