ad
Deshabhimani

വന്യജീവികൾക്ക്‌ കുടിവെള്ളം 
ഒരുക്കി വനപാലകർ

ആറളം ചിത്രശലഭ സങ്കേതത്തിൽ വന്യമൃഗങ്ങൾക്ക്‌ കുടിവെള്ളത്തിനായി 
ഒരുക്കിയ താൽക്കാലിക തടയണകളിൽ ഒന്ന്‌.
വെബ് ഡെസ്ക്

Published on Jan 13, 2026, 03:00 AM | 1 min read

ഇരിട്ടി

ആറളം വനത്തിൽ വന്യജീവികൾക്ക്‌ കുടിവെള്ളെമൊരുക്കി വനം ഉദ്യോഗസ്ഥർ. നീരൊഴുക്ക് കുറയുന്ന ജലസ്രോതസ്സുകളിൽ തടയണ തീർത്താണിത്. ആറളം ചിത്രശലഭ സങ്കേതം, കൊട്ടിയൂർ വന്യജീവി സങ്കേതം എന്നിവിടങ്ങളിലാണ്‌ തടയണകൾ നിർമിക്കുന്നത്‌. ആറളം ചിത്രശലഭ സങ്കേതം, കൊട്ടിയൂർ വന്യജീവി സങ്കേതം എന്നിവിടങ്ങളിലായി ഇതിനകം 25 ചെക്ക് തടയണകൾ ഒരുക്കി. വന്യജീവികൾക്ക് കുടിവെള്ളം ഒരുക്കാനുള്ള സ്ഥിരം കുളങ്ങൾക്കും ചെക്ക് ഡാമുകൾക്കും പുറമയാണ് താൽക്കാലിക തടയണുകൾ നിർമിച്ചത്‌. കാട്ടിൽ കുടിവെള്ള ലഭ്യത ഉറപ്പാക്കി വന്യമൃഗങ്ങൾ ജനവാസ മേഖലയിൽ ഇറങ്ങുന്നത് ഒരു പരിധിവരെ തടയാൻകൂടി ഉദ്ദേശിച്ചാണ്‌ പ്രവർത്തനമെന്ന്‌ അധികൃതർ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home