ജില്ലയിൽ വായനപക്ഷാചരണത്തിന് തുടക്കം

പയ്യന്നൂർ കണ്ണൂർ ജില്ലാ ലൈബ്രറി കൗൻസിലിന്റെ വായന പക്ഷാചരണം ജില്ലാ ഉദ്ഘാടനം കണ്ടങ്കാളി ഷേണായ് സ്മാരക ഹയർസെക്കൻഡറി സ്കൂളിൽ സാഹിത്യകാരൻ അംബികാസുതൻ മാങ്ങാട് നിർവഹിച്ചു. എം കെ രമേഷ് കുമാർ അധ്യക്ഷനായി. പി കെ വിജയൻ, എം പ്രസാദ്, കെ ദാമോദരൻ, പി പി പ്രദീപൻ, ബി എൻ ശ്രീജ, ടി പി ഫായിസാബി, വൈ വി സുകുമാരൻ, കെ വി സുനുകുമാർ, കെ ശിവകുമാർ എന്നിവർ സംസാരിച്ചു. തോട്ടട കണ്ണൂർ ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ ആഭിമുഖ്യത്തിൽ വായന പക്ഷാചരണം, പി എൻ പണിക്കർ അനുസ്മരണം എന്നിവയുടെ ജില്ലാതല ഉദ്ഘാടനം കണ്ണൂർ എസ്എൻ കോളേജിൽ മേയർ പി ഇന്ദിര ഉദ്ഘാടനംചെയ്തു. കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. എം രാജീവ് അധ്യക്ഷനായി. കലക്ടർ പി വിഷ്ണുരാജ് മുഖ്യാതിഥിയായി. കണ്ണൂർ പി എൻ പണിക്കർ ഫൗണ്ടേഷൻ അംഗം പി സതീഷ് കുമാർ പി എൻ പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തി. ഡിഡിഇ ഡി ഷൈനി വായന ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. യുവഎഴുത്തുകാരി ജിൻഷ ഗംഗ, സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റിഗേറ്റർ കെ വിജുല, വാർഡ് കൗൺസിലർ കെ പി സീന, ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡന്റ് മുകുന്ദൻ മഠത്തിൽ, സാക്ഷരതാ മിഷൻ ജില്ലാ കോ ഓഡിനേറ്റർ ഷാജു ജോൺ, സമഗ്രശിക്ഷ കേരളം ജില്ലാ കോ ഓഡിനേറ്റർ കെ വി ദീപേഷ്, ഡോ. എൻ അയന, ഡോ. കെ ജിതേഷ്, അനന്തഹരി മഹേന്ദ്രൻ, പി പി വിനീഷ്, ഡോ. എം പി ഷനോജ് എന്നിവർ സംസാരിച്ചു.




0 comments