ad
Deshabhimani

കപ്പെടുത്ത്‌ കണ്ണൂർ നോർത്ത്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 23, 2025, 03:00 AM | 1 min read

കണ്ണൂർ അഞ്ച്‌ ദിവസമായി കണ്ണൂരിൽ നടക്കുന്ന റവന്യു ജില്ലാ സ്‌കൂൾ കലോത്സവത്തിന്‌ തിരശ്ശീല വീണപ്പോൾ 1003 പോയിന്റോടെ കലാകിരീടം കണ്ണൂർ നോർത്തിന്. കഴിഞ്ഞ വർഷം പയ്യന്നൂരിൽ നടന്ന കലോത്സവത്തിലും കണ്ണൂർ നോർത്തായിരുന്നു ജേതാക്കൾ. 925 പോയിന്റോടെ മട്ടന്നൂർ രണ്ടാമതായി. 901 പോയിന്റുമായി കണ്ണൂർ സ‍ൗത്ത്‌, 897 പോയിന്റുമായി ഇരിട്ടി, 890 പോയിന്റുമായി തളിപ്പറമ്പ്‌ നോർത്ത് എന്നിവ മൂന്ന്‌, നാല്‌, അഞ്ച്‌ സ്ഥാനങ്ങൾ നേടി. സ്‌കൂളുകളിൽ 384 പോയിന്റോടെ മമ്പറം എച്ച്‌എസ്‌എസ്‌ ഓവറോൾ ചാമ്പ്യരായി. 301 പോയിന്റോടെ കണ്ണ‍ൂർ സെന്റ്‌ തെരേസാസ്‌ എഐഎച്ച്‌എസ്‌എസ്‌ റണ്ണറപ്പായി. 268 പോയിന്റുള്ള മൊകേരി രാജീവ്‌ ഗാന്ധി മെമ്മോറിയൽ എച്ച്‌എസ്‌എസാണ്‌ മൂന്നാമത്‌. യുപി വിഭാഗത്തിൽ 60 പോയിന്റോടെ പയ്യന്നൂർ സെന്റ്‌ മേരീസ്‌ ഹൈസ്‌കൂൾ ഫോർ ഗേൾസ്‌ ഒന്നാമതെത്തി. ഹൈസ്‌കൂൾ 171 പോയന്റ്‌ വീതം നേടി മന്പറം എച്ച്‌എസ്‌എസും കടന്പൂർ എച്ചഎസ്‌എസും ഒന്നാം സ്ഥാനം പങ്കിട്ടു. 213 പോയിന്റുകൾ നേടി മമ്പറം എച്ച്‌എസ്‌എസ്‌ ഹയയർ സെക്കൻഡറി വിഭാഗത്തിൽ ഒന്നാമതായി. സമാപന സമ്മേളനം സിറ്റി പൊലീസ് കമീഷണര്‍ പി നിധിന്‍രാജ് ഉദ്ഘാടനംചെയ്തു. ഗായകൻ കാഞ്ഞങ്ങാട് രാമചന്ദ്രൻ, നടി നിഹാരികാ എസ് മോഹൻ എന്നിവർ മുഖ്യാതിഥികളായി. കണ്ണൂർ ആർഡിഡി കെ കെ വിനോദ്കുമാർ അധ്യക്ഷനായി. കണ്ണൂർ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഡി ഷൈനി ഉപഹാര സമർപ്പണം നടത്തി. വിദ്യാകിരണം ജില്ലാ കോ-–ഓഡിനേറ്റർ കെ സി സുധീർ, കൈറ്റ് ജില്ലാ കോ-–ഓഡിനേറ്റർ കെ സുരേന്ദ്രൻ, കണ്ണൂർ പ്രിൻസിപ്പൽ ഫോറം സെക്രട്ടറി പി ദാമോദരൻ, തലശേരി ഡിഇഒ വി ശകുന്തള, തളിപ്പറമ്പ് എച്ച്എം ഫോറം കൺവീനർ പി വിനോദ്, കണ്ണൂർ വിഎച്ച്എസ്‌സി സ്പോർട്സ് പ്രിൻസിപ്പൽ കെ എം റിന്ദു, പിടിഎ പ്രസിഡന്റ്‌ ബി ലതേഷ്, പ്രോഗ്രാം കമ്മിറ്റി കൺവീനർ കെ പ്രകാശൻ, ജില്ലാ പ്രൊജക്ട്‌ എസ്എസ്‌കെ കണ്ണൂർ ഇ സി വിനോദ് എന്നിവർ സംസാരിച്ചു.​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home