ad
Deshabhimani

കൈപ്പാട്‌ മേഖലയിലെ നെൽകൃഷി

കൈപ്പാട്‌ കൃഷിയിൽ അതിജീവനശേഷിയുള്ള നെല്ലിന  വികസന പരീക്ഷണം നടത്തുന്ന ഏഴോം കൈപ്പാടിൽ  ഡോ. ടി വനജ
avatar
ശ്രീകാന്ത് പാണപ്പുഴ

Published on Sep 22, 2025, 12:36 AM | 1 min read

പഴയങ്ങാടി ഉപ്പ് ധാതു ലവണ മേഖലയിൽ കൃഷിചെയ്യാനുള്ള പുതിയ നെൽച്ചെടി വികസിപ്പിക്കുന്ന ഗവേഷണം അവസാനഘട്ടത്തിലേക്ക്‌. കേരള കാർഷിക സർവകലാശാലയുടെ നേതൃത്വത്തിലുള്ള ഗവേഷണമാണ്‌ പുരോഗമിക്കുന്നത്‌. കാലാവസ്ഥ വ്യതിയാനത്തെ തുടർന്ന് നെൽകൃഷി മേഖലയിൽ ഉപ്പ് ധാതു ലവണ സാന്ദ്രതയിൽ വരുന്ന വ്യത്യാസം, ഓതം മറയൽ, വെള്ളക്കെട്ട് എന്നിവയെ ചെറുക്കാനുതകുന്ന നെല്ലിനം വികസിപ്പിക്കാനാണ്‌ ഗവേഷണം. പിലിക്കോട് ഉത്തര മേഖല കാർഷിക ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞ ഡോ. ടി വനജ മുഖ്യ ഗവേഷക. 2015 ലാണ്‌ ഗവേഷണം ആരംഭിച്ചത്‌. അതിജീവന ശേഷിയുള്ള ഐആർആർഐ, നാടൻ ഇനങ്ങൾ, ഏഴോം നെല്ലിനം എന്നിവ സങ്കരണത്തിൽ ഉൾപ്പെടുത്തി, ജീൻ പിരമിഡ്ഡിങ്ങ് സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി നടത്തിവരുന്ന ഗവേഷണത്തിന്റെ ഫലമായി തെരഞ്ഞെടുത്ത ഏതാനും കൾച്ചറുകൾ ഇപ്പോൾ ഏഴോം പഞ്ചായത്തിലെ ചൂട്ടയം കൈപ്പാട്ടിൽ നട്ടിട്ടുണ്ട്. ഒരു വർഷം കൂടി നീളുന്ന മറ്റ് സാങ്കേതിക ഘട്ടങ്ങൾ കൂടി കഴിഞ്ഞാൽ പുതിയ ഇനം കർഷകർക്ക് ലഭ്യമാക്കുന്ന നടപടികൾ കാർഷിക സർവകലാശാല ആരംഭിക്കും പ്രകൃത്യാ ജൈവകൃഷി ചെയ്യുന്ന ഉപ്പുലവണ മണ്ണുള്ള ഉത്തര കേരളത്തിലെ തീരദേശ നെൽകൃഷിഭൂമിയായ കൈപ്പാടിന്‌ യോജിച്ച അത്യുൽപ്പാദന ശേഷിയുള്ള നെല്ലിനങ്ങൾ കൈപ്പാട് കർഷകരുടെ ചിരകാല ആവശ്യമായിരുന്നു. ഇതിനായി കേരള കാർഷിക സർവകലാശാലയുടെ ഉത്തര മേഖലാ കാർഷിക ഗവേഷണ കേന്ദ്രങ്ങളിൽ നിന്നായി 2000 മുതൽ 2015 വരെ കൈപ്പാടിന്റെ നാടൻ നെല്ലിനങ്ങൾ ബ്രീഡിങ്ങിൽ ഉൾപ്പെടുത്തി, ഓർഗാനിക് പ്ലാന്റ് ബ്രീഡിങ്ങും, കർഷക പങ്കാളിത്തവും അവലംബിച്ച്‌ നടത്തിയ ഗവേഷണ ഫലമായി അതിജീവന ശേഷിയും ഗുണമേന്മയും അത്യുൽപാദന ശേഷിയുള്ളതുമായ ‘ഏഴോം -1’, ‘ഏഴോം -2’, ‘ഏഴോം -3’, ‘ഏഴോം -4’, ‘മിഥില’ എന്നീ നെല്ലിനങ്ങൾ വ്യാവസായിക അടിസ്ഥാനത്തിൽ കൃഷി ചെയ്യാനായി വികസിപ്പിച്ചിട്ടുണ്ട്. ഇവ സംസ്ഥാനത്തിനകത്തും പുറത്തും കൃഷിക്ക് ഉപയോഗിക്കുന്നുണ്ട്. ഈ നെല്ലിനങ്ങൾ ഉത്തരകേരളത്തിലെ കൈപ്പാട്‌ കൃഷിയിലെ ആദ്യത്തെ അത്യുൽപ്പാദന ശേഷിയുള്ള നെല്ലിനങ്ങളും ലോകത്തിൽ തന്നെ ആദ്യം വികസിപ്പിച്ച ജൈവ നെല്ലിനങ്ങളുമാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home