പ്രവാസി ക്ഷേമത്തിന് കേന്ദ്രവിഹിതം അനുവദിക്കണം

കേരള പ്രവാസി സംഘം ജില്ലാ സമ്മേളനം സംസ്ഥാന പ്രസിഡന്റ് ഗഫൂർ പി ലില്ലീസ് ഉദ്‌ഘാടനം ചെയ്യുന്നു
കൂത്തുപറമ്പ്
പ്രവാസി ക്ഷേമ പ്രവർത്തനത്തിന് കേന്ദ്രവിഹിതം അനുവദിക്കണമെന്ന് കേരള പ്രവാസിസംഘം ജില്ലാസമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് ഗഫൂർ പി ലില്ലീസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി എം പി അബൂബക്കർ പതാക ഉയർത്തി. സി പി ഗംഗാധരൻ അനുശോചന പ്രമേയവും ജില്ലാ സെക്രട്ടറി പ്രശാന്ത് കുട്ടമ്പള്ളി പ്രവർത്തനറിപ്പോർട്ടും സംസ്ഥാന സെക്രട്ടറി പി കെ അബ്ദുള്ള സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ബാദുഷ കടലുണ്ടി സംഘടനയുടെ നയരേഖ അവതരിപ്പിച്ചു. ഇ എം പി അബൂബക്കർ, പി പി രാജൻ, കെ പി സൂരജ്, എ രഞ്ജിനി, കെ ബിജു എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. ടി കെ രാജീവൻ, പി കെ അനിൽകുമാർ, വി ശിവൻ, പി സുരേഷ് കുമാർ എന്നിവർ മിനുട്സും സി പി ഗംഗാധരൻ, ഇ പ്രഭാകരൻ, ഗിരീഷ് കുമാർ, സീമ ഇ കെ പവിത്രൻ എന്നിവർ പ്രമേയവും കെ പി സദാനന്ദൻ, കെ സുകുമാരൻ, ഷാഹുൽ അമീൻ, കെ പ്രകാശൻ സ്റ്റിയറിങ്ങും കൈകാര്യം ചെയ്തു. സംഘാടകസമിതി ചെയർമാൻ എം സുകുമാരൻ സ്വാഗതവും കൺവീനർ കെ പി സദാനന്ദൻ നന്ദിയും പറഞ്ഞു. 18 ഏരിയയിൽനിന്നുമായി 400 പ്രതിനിധികൾ പങ്കെടുത്തു. ഭാരവാഹികൾ: എം ടി പി ഷാഹുൽ ഹമീദ് (പ്രസിഡന്റ്), വി പ്രശാന്ത് കുമാർ, എ രഞ്ജിനി (വൈസ് പ്രസിഡന്റ്), പ്രശാന്ത് കുട്ടമ്പള്ളി (സെക്രട്ടറി), കെ പി സദാനന്ദൻ, സി പി ഗംഗാധരൻ (ജോ. സെക്രട്ടറി), പി പി രാജൻ (ട്രഷറർ).










0 comments