ad
Deshabhimani

സ‍ൂപ്പർ ഹിറ്റായി ജയിൽ ബിരിയാണി

സെൻട്രൽ ജയിലിന്‌ മുന്നിലെ ഫ്രീഡം ഫുഡ്‌ ക‍ൗണ്ടറിന്‌ മുന്നിൽ ഭക്ഷണം വാങ്ങാൻ വരിനിൽക്കുന്നവർ
വെബ് ഡെസ്ക്

Published on May 07, 2026, 02:30 AM | 1 min read

കണ്ണൂർ

പാചകവാതക വിലവർധനയിൽ പ്രതിഷേധിച്ച്‌ ഹോട്ടലുകൾ അടച്ചിട്ടപ്പോൾ, വിശന്നുവലഞ്ഞവർക്ക്‌ ആശ്വാസമായി സെൻട്രൽ ജയിലിലെ ബിരിയാണി. ഭക്ഷണശാലകൾ തുറക്കാഞ്ഞതോടെ ആളുകൾ കൂട്ടത്തോടെ ജയിൽ മുറ്റത്തേക്ക്‌ ഒഴുകിയെത്തി. കനത്ത ചൂടിലും മണിക്കൂറുകളോളം വരിനിന്നാണ്‌ പലരും ബിരിയാണി സ്വന്തമാക്കിയത്‌. ആശുപത്രികളുടെയും ചില സ്ഥാപനങ്ങളുടെയും കാന്റീനുകൾ പ്രവർത്തിച്ചിരുന്നുവെങ്കിലും ഭൂരിഭാഗം പേരും ജയിൽ ക‍ൗണ്ടറിനെയാണ്‌ ആശ്രയിച്ചത്‌. കുറഞ്ഞ നിരക്കിൽ രുചികരമായ ബിരിയാണി ലഭിക്കുമെന്നത്‌ നഗരത്തിലെത്തിയ യാത്രക്കാരെയും തൊഴിലാളികളെയും ജയിൽമുറ്റത്തെ ഫ്രീഡം ഫുഡ്‌ ക‍ൗണ്ടറിലേക്ക്‌ ആകർഷിച്ചു. സമരം മുൻകൂട്ടി കണ്ട്‌ ജയിൽ അധികൃതർ കൂടുതൽ ബിരിയാണി തയ്യാറാക്കിയിരുന്നു. എങ്കിലും തിരക്ക്‌ പ്രതീക്ഷിച്ചതിലും അപ്പുറമായി. സാധാരണ ദിവസങ്ങളിൽ ശരാശരി 3.2 ലക്ഷം രൂപയാണ്‌ വിറ്റുവരവ്‌. ബുധനാഴ്‌ച ഇത്‌ 4.9 ലക്ഷം കടന്നു. ബിരിയാണിക്ക്‌ പുറമെ ജയിൽ ചപ്പാത്തിക്കും ചിക്കൻ കറിക്കും ആവശ്യക്കാരേറി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home