ad
Deshabhimani

കേസരി നായനാർ പുരസ്കാരം കൈതപ്രത്തിന് സമ്മാനിച്ചു

ഫെയ്സ് മാതമംഗലം ഏർപ്പെടുത്തിയ കേസരി നായനാർ പുരസ്കാരം കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക് 
സിബി മലയിൽ  സമ്മാനിക്കുന്നു.
വെബ് ഡെസ്ക്

Published on Jan 26, 2026, 03:00 AM | 1 min read

മാതമംഗലം

ഫെയ്സ് മാതമംഗലം ഏർപ്പെടുത്തിയ കേസരി നായനാർ പുരസ്കാരം കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക്‌ സമ്മാനിച്ചു. മാതമംഗലത്ത്‌ നടന്ന ചടങ്ങിൽ സംവിധായകൻ സിബി മലയിൽ പുരസ്കാരം കൈതപ്രത്തിന് സമ്മാനിച്ചു. സംഗീതരംഗത്തെ സമഗ്രസംഭാവന പരിഗണിച്ചാണ് കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക് കേസരി നായനാർ പുരസ്കാരം സമ്മാനിച്ചത്. സി സത്യപാലൻ അധ്യക്ഷനായി. ഡോ. ജിനേഷ്‌ കുമാർ എരമം പുരസ്കാര ജേതാവിനെ പരിചയപ്പെടുത്തി. എരമം- കുറ്റൂർ പഞ്ചായത്ത് പ്രസിഡന്റ് കെ പ്രീത സപ്ലിമെന്റ് പ്രകാശിപ്പിച്ചു. കടന്നപ്പള്ളി - പാണപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ടി വി ചന്ദ്രൻ സപ്ലിമെന്റ് ഏറ്റുവാങ്ങി. ജില്ലാ പഞ്ചായത്തംഗം രജനി മോഹൻ, ബ്ലോക്ക് പഞ്ചായത്തംഗം കെ സുധാമണി എന്നിവർ സംസാരിച്ചു. കെ വി സുനു കുമാർ സ്വാഗതവും, പി ദാമോദരൻ നന്ദിയും പറഞ്ഞു. സ്വാഗതഗാന സംഗീതികയും, കൈതപ്രം ഗാനങ്ങൾ കോർത്തിണക്കി നൃത്തസംഗീതശിൽ്പ്പവും അരങ്ങേറി. പുരസ്കാര സമർപ്പണത്തിന്റെ ഭാഗമായുള്ള നാടകോത്സവം തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ മാതമംഗലം പുതിയ ബസ്‌സ്റ്റാൻഡിൽ നടക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home