ad
Deshabhimani

മൂന്നാമൂ‍ഴത്തിന്റെ വിളംബരം

കെ കെ ശൈലജ എംഎൽഎ നയിക്കുന്ന മട്ടന്നൂർ മണ്ഡലം വികസന സന്ദേശ ജാഥയിൽ സിപിഐ എം ജില്ലാ സെക്രട്ടറി  കെ കെ രാഗേഷ് ജാഥാ ലീഡറെ ചുവന്ന ഷാൾ അണിയിക്കുന്നു
വെബ് ഡെസ്ക്

Published on Feb 17, 2026, 03:00 AM | 1 min read

കണ്ണൂർ

മാറിയ കേരളത്തിന്റെ തിളക്കവും അനുഭവങ്ങളും ജനസമക്ഷം അവതരിപ്പിച്ച്‌ എൽഡിഎഫ്‌ വികസന മുന്നേറ്റ ജാഥകൾ പര്യടനംതുടരുന്നു. കേരളത്തെ അതിദരിദ്രരില്ലാത്ത നവകേരളമായി മാറ്റിയതിന്റെ അനുഭവകഥകളും സർവതലസ്‌പർശിയായ വികസനവും അക്കമിട്ട്‌ നിരത്തിയാണ്‌ ജാഥകളുടെ പ്രയാണം. കേരളത്തിന്റെ മാറ്റത്തിനൊപ്പം എൽഡിഎഫിന്‌ മൂന്നാമൂഴം നൽകണമെന്ന അഭ്യർഥന ജനസമക്ഷം അവതരിപ്പിച്ചാണ്‌ ജാഥാ പര്യടനം. ക്ഷേമപെൻഷനുകളും ലൈഫ്‌ ഭവനപദ്ധതിയും മാറിയ വിദ്യാലയങ്ങളും ആശുപത്രികളും ഉൾപ്പെടെ വികസിത കേരളത്തിന്റെ അനുഭവം ജനങ്ങൾക്കുമുന്പാകെ നിരത്തുന്നു. പ്രതിസന്ധി കാലത്ത്‌ കേരളത്തെ കരുത്തോടെ നയിക്കാൻ, കേരളത്തെ ഞെരിച്ചമർത്തുന്ന കേന്ദ്രനയങ്ങളെ ചങ്കുറപ്പോടെ ചോദ്യംചെയ്യാൻ ഇടതുപക്ഷമാണ്‌ പോംവഴിയെന്ന്‌ ജാഥകൾ വിളംബരം ചെയ്യുന്നു. കെ കെ ശൈലജ എംഎൽഎ നയിക്കുന്ന മട്ടന്നൂർ മണ്ഡലം ജാഥ ബ്ലാത്തൂരിൽ സിപിഐ എം ജില്ലാസെക്രട്ടറി കെ കെ രാഗേഷ്‌ ഉദ്‌ഘാടനം ചെയ്‌തു. ജാഥാ ഡെപ്യൂട്ടി ലീഡർ സി വിജയൻ അധ്യക്ഷനായി. സി വിജയൻ ഡെപ്യൂട്ടി ലീഡറും എൻ വി ചന്ദ്രബാബു മാനേജരുമാണ്‌. എം അനിൽകുമാർ സ്വാഗതംപറഞ്ഞു. ജില്ലാ സെക്രട്ടറിയറ്റ് അംഗം പി പുരുഷോത്തമൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ എൻ വി ചന്ദ്രബാബു, സി വി ശശീന്ദ്രൻ, എൽഡിഎഫ് നേതാക്കളായ എം വി സരള, കെ പി രമേശൻ, ഡി മുനീർ, കെ പി ദിലീപൻ, ജോസ് കുറ്റാരപ്പള്ളി, സി രജനി, കെ കെ രതീഷ് തുടങ്ങിയവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home