ad
Deshabhimani

കുറ്റിക്കോലിൽ പകൽവീടിന്റെ സംരക്ഷണഭിത്തി തകർന്നു

കുറ്റിക്കോലിൽ  പകൽവീടിന്റെ  സംരക്ഷണഭിത്തി മഴയിൽ തകർന്നപ്പോൾ
വെബ് ഡെസ്ക്

Published on Jul 05, 2026, 03:00 AM | 1 min read

തളിപ്പറന്പ്‌ കുറ്റിക്കോലിൽ നഗരസഭാ പകൽവീടിന്റെ സംരക്ഷണ ഭിത്തി കനത്ത മഴയിൽ തകർന്നു. കുറ്റിക്കോൽ വടക്കാഞ്ചേരി റൂട്ടിൽ ഫുട്ബോൾ ടർഫിന് എതിർവശത്ത് നിർമാണം ആരംഭിച്ച നഗരസഭയുടെ പകൽവീടിനോട് ചേർന്ന സംരക്ഷണ ഭിത്തിയാണ്‌ ശനി പുലർച്ചെ തകർന്നത്‌. സമീപത്തെ സ്വകാര്യ വ്യക്തിയുടെ വീട്ടുമുറ്റത്തേക്ക് ചെങ്കല്ലുകളും കോൺക്രീറ്റ് അവശിഷ്‌ടങ്ങളും പതിച്ചെങ്കിലും പുലർച്ചെയായതിനാൽ വൻഅപകടം ഒഴിവായി. മഴ ശക്തമാകുന്നതോടെ താഴെയുള്ള പുരയിടത്തിലേക്ക് മണ്ണും ചെളിയും ഒഴുകിയെത്തുമെന്നുള്ള ഭീതിയിലാണ്‌ സമീപവാസികൾ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home