ad
Deshabhimani

കോഴിക്കോട്ടാണേലും 
ഇവർ കണ്ണൂരിന്റെ കുട്ടികൾ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
ശ്രീകാന്ത് പാണപ്പുഴ

Published on Sep 27, 2025, 03:00 AM | 1 min read

പഴയങ്ങാടി വോളിയിൽ കണ്ണൂരിന്റെ തിളക്കത്തിന്‌ മാറ്റുകൂട്ടാൻ അദ്വൈതും നിർമ്മലും. കോഴിക്കോട്ടാണ്‌ കളിത്തട്ടകമെങ്കിലും കണ്ണൂരിന്റെ വോളിപ്പെരുമ ഉയർത്തിപ്പിടിക്കുകയാണ്‌ ഇ‍ൗ കുട്ടിത്താരങ്ങൾ. കടന്നപ്പള്ളി പാണപ്പുഴയിലെ അദ്വൈതും നിർമ്മലും കേരള സ്റ്റേറ്റ് സ്പോർട്സ് ക‍ൗൺസിലിന്റെ കീഴിലുള്ള കോഴിക്കോട് നടുവണ്ണൂർ വോളിബോൾ അക്കാദമിയിലാണ്‌. സി ആർ രാഗേഷിന്റെ കീഴിലാണ്‌ പരിശീലനം. രണ്ടുവർഷം മിനി സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിലും സബ്ജൂനിയർ സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിലും കോഴിക്കോട് ജില്ലാ ടീമിനുവേണ്ടി മത്സരിക്കുകയും കേരളാ ടീമിലിടം നേടുകയും ചെയ്തു. 2024ൽ ഉത്തർപ്രദേശിൽ നടന്ന അണ്ടർ 17 സ്കൂൾസ് നാഷണൽ ചാമ്പ്യൻഷിപ്പിൽ കേരളാ ടീം ക്യാപ്റ്റനായിരുന്നു അദ്വൈത്. സ്റ്റേറ്റ് ജൂനിയർ ചാമ്പ്യൻഷിപ്പിൽ കോഴിക്കോട് ജില്ലയെ വിജയത്തിലെത്തിച്ചു. റെഡ് സ്റ്റാർ പാണപ്പുഴ, റെഡ് സ്റ്റാർ മാതമംഗലം ടീമിലൂടെയാണ് വോളിബോൾ കോർട്ടിലെത്തിയത്. പാണപ്പുഴയിലെ പ്രകാശൻ– സവിത ദമ്പതികളുടെ മകനാണ് അദ്വൈത്. മിനി സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ വിജയം കൊയ്‌ത കോഴിക്കോട് ടീമിലെ പ്രധാന താരമാണ് നിർമ്മൽ. തുടർച്ചയായി രണ്ട് വർഷം കേരളത്തിനായി സ്കൂൾ നാഷണൽ ചാമ്പ്യൻഷിപ്പിൽ കളിച്ചു. ഒരുവർഷം റണ്ണേഴ്സ് ആയി. രാജൻ അക്കാദമി കുഞ്ഞിമംഗലം, റെഡ്സ്റ്റാർ പാണപ്പുഴ, റെഡ് സ്റ്റാർ മാതമംഗലം ക്ലബ്ബുകളിലൂടെയാണ് വോളിബോൾ രംഗത്തെത്തിയത്. കടന്നപ്പള്ളി തുമ്പോട്ടയിലെ പ്രമോദ്– സിനി ദമ്പതികളുടെ മകനാണ്. കഴിഞ്ഞയാഴ്ച കോട്ടയത്ത് നടന്ന ഓൾ ഇന്ത്യാ ഇന്റർ സ്കൂൾ വോളിബോൾ ടൂർണമെന്റിൽ വാകയാട്‌ എൻഎച്ച്എസ്എസിനെ ചാമ്പ്യന്മാരാക്കുന്നതിൽ ഇരുവരും നിർണായക പങ്കാണ്‌ വഹിച്ചത്‌. മികച്ച അറ്റാക്കറായി തെരഞ്ഞെടുക്കപ്പെട്ടതും അദ്വൈതാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home