ഗവ. മെഡിക്കൽ കോളേജിൽ നവീകരിച്ച ഡയാലിസിസ് യൂണിറ്റ് തുറന്നു

കണ്ണൂർ
പരിയാരം
കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ കഴിഞ്ഞ എൽഡിഎഫ് സർക്കാർ എച്ച്ഡിഎസ് സഹകരണത്തോടെ നവീകരിച്ച ഡയാലിസിസ് യൂണിറ്റ് എം വിജിൻ എംഎൽഎ ഉദ്ഘാടനം ചെയ്‌തു. ദയ ചാരിറ്റബിൾ സൊസൈറ്റിയും ഔഷധിയും ചേർന്ന് ലഭ്യമാക്കിയ മൂന്ന് ഡയാലിസിസ് മെഷീനുകളുടെ ഉദ്ഘാടനവും നടന്നു. ആശുപത്രി സൂപ്രണ്ട് കെ ടി മാധവൻ അധ്യക്ഷനായി. ഡോ. കെ സുദീപ്, ഡോ. വൈ പ്രവീൺ കുമാർ, ഡോ. വിമൽ റോഹൻ, ആർഎംഒ ജ്യോതി ദാമോദർ, ഡോ. സരിൻ, ഡോ. കെ പി മനോജ് കുമാർ, ദയ ചാരിറ്റബിൾ സൊസൈറ്റി സെക്രട്ടറി സീബാ ബാലൻ തുടങ്ങിയവർ സംസാരിച്ചു. ഡോ. അമിത പ്രേം സ്വാഗതവും ഡോ. കെ കെഅതുല്യ നന്ദിയും പറഞ്ഞു.









0 comments