ad
Deshabhimani

സ്വീപ് ക്യാമ്പയിൻ: വിദ്യാർഥികളെ 
അനുമോദിച്ചു

നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലാ ഭരണകൂടം നടപ്പാക്കിയ സ്വീപ് ക്യാമ്പയിൻ ഇങ്ക് ഇറ്റ് കണ്ണൂരിന്റെ ഭാഗമായ വിവിധ പരിപാടികളിൽ പങ്കെടുത്ത കണ്ണൂർ സർവകലാശാലയ്ക്ക് കീഴിലുള്ള വിവിധ കോളേജുകളിലെ എൻഎസ്എസ് വിദ്യാർഥികളെ ജില്ലാ കലക്ടർ അനുമോദിച്ചപ്പോൾ
വെബ് ഡെസ്ക്

Published on Apr 17, 2026, 02:30 AM | 1 min read

കണ്ണൂര്‍

നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടപ്പാക്കിയ സ്വീപ് ക്യാമ്പയിന്‍ ഇങ്ക് ഇറ്റ് കണ്ണൂരിന്റെ ഭാഗമായ വിദ്യാർഥികളെ ജില്ലാ ഭരണസംവിധാനത്തിന്റെ നേതൃത്വത്തില്‍ അനുമോദിച്ചു. ബോധവൽക്കരണ പരിപാടികളിലും മാതൃകാ പോളിങ് ബൂത്ത് സജ്ജീകരണത്തിലും പങ്കാളികളായ കണ്ണൂര്‍ സർവകലാശാലയ്ക്ക് കീഴിലെ വിവിധ കോളേജുകളിലെ എന്‍എസ്എസ് വളന്റിയർമാരായ വിദ്യാർഥികളെയാണ് കലക്ടര്‍ അരുണ്‍ കെ വിജയന്‍ സര്‍ട്ടിഫിക്കറ്റുകള്‍ നൽകി അനുമോദിച്ചത്. ഏറ്റവും മികച്ച രീതിയിൽ മാതൃകാ പോളിങ് സ്റ്റേഷന്‍ സജ്ജീകരിച്ച തോട്ടട എസ്എന്‍ കോളേജ്, ഗവ. ബ്രണ്ണന്‍ കോളേജ്, ശ്രീനാരായണ ഗുരു കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് എന്നിവയ്‌ക്ക് 5000 രൂപയും സര്‍ട്ടിഫിക്കറ്റും നൽകി. പയ്യന്നൂര്‍ കോളേജ്, സര്‍ സയ്യിദ് കോളേജ്, മട്ടന്നൂർ പിആര്‍ എന്‍എസ്എസ് കോളേജ്, നിര്‍മലഗിരി കോളേജ്, ശ്രീകണ്ഠപുരം എസ് ഇ എസ് കോളേജ്, പിലാത്തറ കോ ഓപ്പറേറ്റീവ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ്, പള്ളിക്കുന്ന് കൃഷ്ണ മേനോന്‍ സ്മാരക ഗവ. വനിതാ കോളേജ്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ് ലും ടെക്‌നോളജി കോളേജ് ഫോര്‍ കോസ്റ്റ്യൂം ആന്‍ഡ് ഫാഷന്‍ ഡിസൈനിങ്, കോടിയേരി ബാലകൃഷ്ണന്‍ മെമ്മോറിയല്‍ കോളേജ് എന്നിവിടങ്ങളില്‍നിന്നായി അഞ്ഞൂറിലധികം വിദ്യാര്‍ഥികള്‍ ഇങ്ക് ഇറ്റ് കണ്ണൂരിന്റെ വോട്ടർ ബോധവൽക്കരണ പരിപാടികളിൽ പങ്കാളികളായി. അസി. കലക്ടര്‍ എഹ്‌തെദ മുഫസിര്‍, ഡി എസ് എസ് കോ ഓഡിനേറ്റര്‍ ഡോ. സുജിത്, ഡിടിപിസി മാനേജര്‍ പി ആര്‍ ശരത് കുമാര്‍, സ്വീപ് അസി. നോഡല്‍ ഓഫീസര്‍ അമിത എന്നിവര്‍ സംസാരിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home