കർഷകർക്ക് കരുത്തായി മാത്തിൽ ബാങ്ക് റൂറൽ ഹട്ട് തുറന്നു

മാത്തിൽ
ഇടനിലക്കാരില്ലാതെ കർഷകരുടെ ഉൽപ്പന്നങ്ങൾ വിറ്റഴിക്കാനും ഉപഭോക്താക്കൾക്ക് വിലപേശി സാധനങ്ങൾ വാങ്ങാനും മാത്തിൽ സർവീസ് സഹകരണ ബാങ്ക് ആരംഭിച്ച റൂറൽ ഹട്ടാണ് (ആഴ്ചച്ചന്ത) തുറന്നു. പ്ലാറ്റിനം ജൂബിലി വർഷത്തിൽ ആരംഭിക്കുന്ന പദ്ധതിയും വാർഷികാഘോഷവും മുൻ ധനകാര്യ മന്ത്രി ഡോ. ടി എം തോമസ് തോമസ് ഐസക് ഉദ്‌ഘാടനംചെയ്‌തു. ദേശസാൽകൃത ബാങ്കുകൾ പാവപ്പെട്ടവരെ സഹായിക്കുന്നതിന് പകരം ബാങ്കുകൾ അംബാനിമാർക്കും അദാനിമാർക്കും വായ്പ കൊടുക്കാനാണ് മത്സരിക്കുന്നതെന്ന് ഐസക്ക് പറഞ്ഞു. സാധാരണക്കാരന്റെ അഭയകേന്ദ്രമാണ് സഹകരണ ബാങ്കുകൾ. ഒരോ പ്രദേശത്തും നാനാവിധ സേവനങ്ങൾ നൽകാൻ കഴിയുന്നുവെന്നതാണ് സഹകരണ ബാങ്കുകളെ ദേശസാൽകൃത ബാങ്കുകളിൽനിന്ന് വ്യത്യസ്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പി ശശിധരൻ അധ്യക്ഷനായി. ബാങ്ക് സെക്രട്ടറി കെ വി ഷൈലജ റിപ്പോർട്ട് അവതരിപ്പിച്ചു. പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കെ ജോയ് ഫാർമേഴ്‌സ് ക്ലബ്ബും മുൻ എംഎൽഎ ടി ഐ മധുസൂദനൻ സംരംഭകത്വ ഓഫീസും ഉദ്‌ഘാടനം ചെയ്‌തു. കാങ്കോൽ– - ആലപ്പടമ്പ് പഞ്ചായത്ത് പ്രസിഡന്റ് പി അനസൂയ ആദ്യ വിൽപന നിർവഹിച്ചു. ജില്ലാ പഞ്ചായത്തംഗം എ വി ലേജു, നബാർഡ് ഡിജിഎം ജിഷി മോൻ,അഡ്വ. പി പി സിദിൻ, കെ ഡി അഗസ്റ്റിൻ,വി വി ഭാസ്ക്കരൻ, മനേഷ് മോഹൻ, എം ഉമ്മർ, ടി വി വർക്കി, ടി വിജയൻ, പി രാധ, മധു ചെമ്പേരി, പി വി പ്രഭാകരൻ, ടി എം ബാലകേശവൻ, ടി തമ്പാൻ, സി രവീന്ദ്രൻ, എം പ്രകാശൻ എന്നിവർ സംസാരിച്ചു. -










0 comments